ബിജെപിയുടെ അടുക്കള വിഭവങ്ങള്‍ വില്‍ക്കുന്നത് സിപിഎം കൗണ്ടറില്‍; ഒരുവിഭാഗത്തെ ലക്ഷ്യമിട്ട് പരസ്യം നല്‍കിയത് ബി.ജെ.പിയെ സഹായിക്കാന്‍: വിമര്‍ശിച്ചു കെ സി വേണുഗോപാല്‍

ബിജെപിയുടെ അടുക്കള വിഭവങ്ങള്‍ വില്‍ക്കുന്നത് സിപിഎം കൗണ്ടറില്‍

Update: 2024-11-20 13:02 GMT

ആലപ്പുഴ: ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങള്‍ വില്‍ക്കാനുള്ള കൗണ്ടറായി സിപിഎം മാറിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിഭാഗത്തെ ലക്ഷ്യമിട്ട് തെരഞ്ഞെടുത്ത പത്രങ്ങള്‍ക്ക് മാത്രം പരസ്യം നല്‍കിയത് ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടിയാണ്. ന്യൂനപക്ഷവോട്ടുകള്‍ യു.ഡി.എഫിലേക്ക് വരുന്നത് തടയാനുള്ള ബി.ജെ.പിയുടെ ആഗ്രഹമനുസരിച്ചാണ് സി.പി.എം പരസ്യം നല്‍കിയത്.

കേരളത്തിലെ മുനമ്പം വിഷയം മണിപ്പൂരാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അവിടെ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം കിട്ടണം. ഇതിന് മുന്നിട്ടിറങ്ങിയ പാണക്കാട് തങ്ങളെ അഭിനന്ദിക്കുന്നതിനുപകരം, സി.പി.എം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് കേരളത്തില്‍ സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News