കെ റെയില്‍ പദ്ധതി പിണറായി സര്‍ക്കാര്‍ മറന്നെന്ന് കരുതിയോ? വീണ്ടും കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി; കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച; ശബരിപാതയും ചര്‍ച്ചാവിഷയമായെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍

കെ റെയില്‍ പദ്ധതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിച്ച് കേരളം

Update: 2024-10-16 13:39 GMT

ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് കരുതിയവര്‍ക്ക് തെറ്റി. പദ്ധതിയുമായി കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചു. കെ റെയില്‍ വിഷയം വീണ്ടും കേന്ദ്ര റെയില്‍വെ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് കെ റെയില്‍ പദ്ധതി ചര്‍ച്ചയായത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് കെ റെയില്‍ പദ്ധതി ചര്‍ച്ചയായത്. അങ്കമാലി - എരുമേലി -ശബരി റെയില്‍ പാത പദ്ധതി, സില്‍വന്‍ ലൈന്‍ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം 3 , 4 വരിയാക്കുന്നത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. റെയില്‍വെ പദ്ധതികളില്‍ ഉദ്യോഗസ്ഥ തല ചര്‍ച്ച നടത്താമെന്ന് റെയില്‍വെ മന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണിപ്പോള്‍ റെയില്‍വെ മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം മുന്നോട്ടുവെച്ച് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയെന്നും മന്ത്രി അബ്ദുറഹ്‌മാന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. പണലഭ്യത ഇക്കാര്യത്തില്‍ പ്രശ്നമല്ല. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. കെ റെയില്‍ കേന്ദ്ര അനുമതി ഇല്ലാതെ നടപ്പാക്കാന്‍ പറ്റില്ലെന്നും പിണറായി പറഞ്ഞിരുന്നു.

അതേസമയം, കേരളത്തെ തകര്‍ക്കുന്ന കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്.

Tags:    

Similar News