വി ഡി സതീശന്റെ 'രഹസ്യരേഖ' 16 ദിവസം മുമ്പ് മന്ത്രിസഭാ യോഗം പുറത്തുവിട്ടത്; എന്ത് രഹസ്യാത്മകതയാണ് ഇതിനുള്ളത്? സ്പിരിറ്റ് നിര്‍മ്മാണ കമ്പനികളുമായി പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തിയിട്ടുണ്ടോ? ബ്രൂവറിയിലെ ആരോപണങ്ങള്‍ തള്ളി എക്‌സൈസ് മന്ത്രി രംഗത്ത്

ബ്രൂവറിയിലെ ആരോപണങ്ങള്‍ തള്ളി എക്‌സൈസ് മന്ത്രി രംഗത്ത്

Update: 2025-01-29 11:57 GMT

തിരുവനന്തപുരം: പാലക്കാട് ബ്രൂവറിയില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ എല്ലാം തള്ളി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. സതീശന്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളമാണെന്ന് രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രഹസ്യരേഖയെന്ന് പറഞ്ഞ് പുറത്തുവിട്ടത് 16 ദിവസം മുമ്പ് മന്ത്രിസഭാ യോഗം പുറത്ത് വിട്ട രേഖയാണ്. എല്ലാവര്‍ക്കും അറിയാവുന്ന പോലെ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. അതാണ് വലിയ രസഹ്യരേഖ എന്ന പോലെ പ്രതിപക്ഷം പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും മത്സരിച്ച് കള്ളം പറയുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒറ്റ കമ്പനി മാത്രം എങ്ങനെ ഇതറിഞ്ഞു എന്നതാണ് വി ഡി സതീശനും ചെന്നിത്തലയും പറയുന്നത്. 2022- 23 ലെ മദ്യനയത്തിലെ ആമുഖത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഇവര്‍ പച്ചക്കള്ളം പറയുന്നത്. എന്താണ് സര്‍ക്കാര്‍ മറച്ചു വിട്ടിട്ടുള്ളത്. എന്ത് രഹസ്യാത്മകതയാണ് ഇതിനുള്ളത്. അന്ന് പ്രതിപക്ഷം ഇറക്കിയ പ്രസ്താവനയുണ്ട്. പിന്നെ എങ്ങനെയാണ് ആരും അറിഞ്ഞില്ല എന്ന് പറയുക, സത്യസന്ധതയില്ലാതെയാണ് ഇവര്‍ കാര്യങ്ങള്‍ പറയുന്നത്.

സ്പിരിറ്റ് നിര്‍മ്മാണശാലയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്. അപവാദം സംസ്ഥാനത്ത് എല്ലാവരും അറിയണം, മറുപടി ആരും അറിയരുത് എന്നതാണ് ചില മാധ്യമങ്ങളുടെ രീതി. ചില മാധ്യമങ്ങളുടെ സമീപനം ദൗര്‍ഭാഗ്യകമാണെന്നും മന്ത്രി പറഞ്ഞു.

2023 നവംബര്‍ 30നാണു എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് അപേക്ഷ ലഭിച്ചത്. 10 ഘട്ട പരിശോധന നടത്തിയാണ് മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയത്. ഒരു ഘട്ടവും മറികടന്നിട്ടില്ല. മന്ത്രിക്ക് മുന്നില്‍ ഫയല്‍ വന്നപ്പോള്‍ ജലം സംബന്ധിച്ചുള്ള കാര്യത്തില്‍ പരിശോധന നടത്തി. അതിനു ശേഷം ആണ് അനുമതി നല്‍കിയത്. ഒരു തുള്ളി ഭൂഗര്‍ഭജലം എടുക്കില്ല എന്നുള്ളത് ആവര്‍ത്തിക്കുന്നു. അതിന്റെ ആവശ്യം ഇല്ല. 81.5 ദശലക്ഷം വെള്ളമാണ് പ്രതിവര്‍ഷം ആവശ്യമുള്ളത്. സംഭരിച്ചതിന്റെ 13.16 ശതമാനം വെള്ളം മാത്രമാണ് കുടി വെള്ളമായി പ്രതിവര്‍ഷം വേണ്ടി വരുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ജലക്ഷാമം കാരണം മലമ്പുഴ ഡാം പ്രതിസന്ധിയില്‍ ആയിട്ടില്ല, പാലക്കാട് നഗരത്തിന് ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണ് പ്ലാന്റിന് വേണ്ടി വരിക.

അഞ്ച് ദശലക്ഷമാണ് പ്ലാന്റിന് വേണ്ടി വരിക. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കിന്‍ഫ്രയ്ക്ക് 10 ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അന്ന് ആ തീരുമാനം എടുത്തത്. അഹല്യ ക്യാമ്പസില്‍ 24 കോടി ലിറ്റര്‍ വെള്ളം മഴവെള്ള സംഭരണിയിലൂടെ സംഭരിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് അതിരുണ്ട്. സത്യം എക്കാലത്തും മൂടി വയ്ക്കാന്‍ സാധിക്കില്ല. ഫെബ്രുവരി 17ന് മഴവെള്ള സംഭരണി സന്ദര്‍ശിക്കാന്‍ മാധ്യമങ്ങളെ ക്ഷണിക്കുന്നു.

ചിറ്റൂരിലും എലപ്പുള്ളിയിലും മഴവെള്ള സംഭരണം നടക്കുമോ എന്നുള്ളത് അവിടെ എത്തി പരിശോധിക്കാം, ആര്‍ക്ക് വേണമെങ്കിലും വരാം. പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കുന്നു. മഹാരാഷ്ട്ര കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായി സ്പിരിറ്റ് കേരളത്തിലേക്ക് എത്തുന്നത്. 4200 കോടിയാണ് ഇതിനായി ചെലവാക്കുന്നത്. 210 കോടി ജിഎസ്ടി ഇനത്തില്‍ മാത്രം സംസ്ഥാനത്തുണ്ടാകുന്നു. കേരളത്തിന് പുറത്തുള്ള സ്പിരിറ്റ് നിര്‍മ്മാണ കമ്പനികളുമായി പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്നത് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News