തന്ത്രിയെ പിടിക്കാൻ പാടില്ലെന്നുണ്ടോ?; ഞങ്ങൾ വർഗീയതയെ തുറന്ന് കാണിക്കുമ്പോൾ അവർ അതിനെ വളച്ചൊടിക്കുന്നു; രൂക്ഷമായി പ്രതികരിച്ച് എംവി ​ഗോവിന്ദൻ

Update: 2026-01-10 12:11 GMT

തിരുവനന്തപുരം: എ.കെ. ബാലന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയതയെ തുറന്നുകാട്ടുമ്പോൾ മാധ്യമങ്ങൾ അതിനെ മതത്തിനെതിരായ വിമർശനമായി ചിത്രീകരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ആർ.എസ്.എസിനെതിരായ വിമർശനത്തെ ഹിന്ദുമതത്തിനെതിരായും ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനത്തെ മുസ്‌ലിങ്ങൾക്കെതിരായും വ്യാഖ്യാനിക്കുന്ന പ്രവണത മാധ്യമങ്ങൾക്കുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. വർഗീയ ശക്തികൾ ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഈ വിഷയത്തിലെ അറസ്റ്റ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്.ഐ.ടി.) നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്ത്രിയെ പിടികൂടാൻ പാടില്ലെന്ന് നിയമമില്ലെന്നും, അറസ്റ്റിൽ തീരുമാനമെടുക്കേണ്ടത് എസ്.ഐ.ടിയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags:    

Similar News