ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി അഡ്വ.ബൈജു നോയല്‍; ഭരണഘടനയെ അവഹേളിച്ചതായി പ്രഥമദൃഷ്യാ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടൈന്നും ഹര്‍ജിക്കാരന്‍

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം

Update: 2024-11-26 13:23 GMT

കൊച്ചി : ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ സംസ്ഥാന മന്ത്രി സഭയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത്. ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഡ്വ. ബൈജു നോയല്‍ ആണ് കത്ത് നല്‍കിയത്.

മന്ത്രിയായ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതായി പ്രഥമദൃഷ്യാ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടെന്നും അതിനാലാണ് തുടരന്വേഷണത്തിന് നിര്‍ദേശിച്ചതെന്നും മന്ത്രിയെ ഒഴിവാക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഭരണഘടനയെ അപമാനിച്ചതിന് അന്വേഷണം നേരിടുന്നയാളെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കരുതെന്നും കത്തിലുണ്ട്.

ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും മന്ത്രി സജി ചെറിയാന്‍ രാജി വയ്‌ക്കേക്കേണ്ടെന്നായിരുന്നു സിപിഎം നിലപാട്. ധാര്‍മ്മികതയുടെ പേരില്‍ ഒരു വിഷയത്തില്‍ ഒരു തവണ മതി രാജിയെന്ന വിചിത്ര വാദം നിരത്തിയാണ് മന്ത്രിക്കുള്ള പാര്‍ട്ടി പിന്തുണ. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.

Tags:    

Similar News