'മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുത്; സാമാന്യ ബുദ്ധിപോലുമില്ലേ? കോടതി നിര്‍ദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ല'; ആന എഴുന്നള്ളിപ്പ് കേസില്‍ ദേവസ്വങ്ങളെ താക്കീത് ചെയ്ത് ഹൈക്കോടതി

ആന എഴുന്നള്ളിപ്പ് കേസില്‍ ദേവസ്വങ്ങളെ താക്കീത് ചെയ്ത് ഹൈക്കോടതി

Update: 2024-12-04 09:31 GMT

എറണാകുളം: ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് പരിഗണിച്ചാണ് വിമര്‍ശനം ഉന്നയിച്ചത്.

ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു. നിര്‍ദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധിപോലുമില്ലേ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടത്.കോടതി നിര്‍ദ്ദേശം നടപ്പാക്കണം. ദേവസ്വം ബോര്‍ഡ ്ഓഫീസറോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ ആവശ്യമായ നടപടികള്‍ എടുക്കും

ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിക്കുമ്പോള്‍ ആനകള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം വേണമെന്നതില്‍ ഇളവ് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി നിര്‍ദേശങ്ങളും ചട്ടങ്ങളും അനുസരിച്ചാണു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതെന്നും അവ പാലിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കുന്നതില്‍ ഇളവു തേടി ദേവസ്വം നല്‍കിയ ഉപഹര്‍ജിയിലായിരുന്നു നിര്‍ദേശം. രണ്ട് ആനകള്‍ തമ്മില്‍ കുറഞ്ഞത് 3 മീറ്ററെങ്കിലും അകലം ഉണ്ടായിരിക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

ആനകള്‍ക്കു ദൂരപരിധി നിശ്ചയിച്ചത് ഏകപക്ഷീയമായും അശാസ്ത്രീയവുമാണെന്നും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നുമായിരുന്നു ഉപഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അകലം കുറയ്ക്കുന്നതു സംബന്ധിച്ചു ശാസ്ത്രീയമായ വസ്തുതകള്‍ വ്യക്തമാക്കുന്ന രേഖകള്‍ വേണമെന്നു നിര്‍ദേശിച്ച ഡിവിഷന്‍ ബെഞ്ച് വിഷയം ഇന്ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. രാജഭരണ കാലം മുതലുള്ളതാണ് ആചാരമാണെന്ന വാദവും കോടതി തള്ളി. ഇപ്പോള്‍ രാജഭരണമല്ല, നിയമവാഴ്ചയാണെന്നു കോടതി പറഞ്ഞു.

'മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുത്; സാമാന്യ ബുദ്ധിപോലുമില്ലേ? കോടതി നിര്‍ദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ല'; ആന എഴുന്നള്ളിപ്പ് കേസില്‍ ദേവസ്വങ്ങളെ താക്കീത് ചെയ്ത് ഹൈക്കോടതി

Tags:    

Similar News