'അഞ്ചോ പത്തോ പോലും കയ്യില്‍ ഇല്ലാത്ത പട്ടിണി പാവങ്ങള്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്; അങ്ങയുടെ മണ്ഡലമായ കഴക്കൂട്ടത്തുമുണ്ട്! അങ്ങ് കിട്ടാനില്ല എന്ന് പറഞ്ഞ് അഞ്ചുരൂപ വെറുതെ ഒന്ന് തപ്പിയപ്പോള്‍ എന്റെ പോക്കറ്റിലും ഉണ്ടായിരുന്നു'; കടകംപ്പള്ളിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്
കടകംപ്പള്ളിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഒ.പി. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച വിഷയത്തില്‍ വിചിത്ര വാദവുമായി രംഗത്തെത്തിയ കഴക്കൂട്ടം എംഎല്‍എ കടകംപ്പള്ളി സുരേന്ദ്രന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്. അഞ്ച് രൂപ പോലും എടുക്കാനില്ലാത്ത സാധാരണക്കാരായ പാവങ്ങള്‍ ഇന്നും കേരളത്തിലുണ്ടെന്ന് കെ.പി.സി.സി അംഗം ജെ. എസ്. അഖില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അഞ്ച് രൂപ കിട്ടാനില്ലാത്തതുകൊണ്ടാണ് ഒ.പി. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ആശുപത്രി വികസന സമിതി ജീവനക്കാര്‍ സംഘടിപ്പിച്ച മാര്‍ച്ചിലായിരുന്നു കടകംപള്ളിയുടെ അസാധാരണ ന്യായീകരണം. കേരളം ആരോഗ്യമേഖലയില്‍ ലോക മാതൃക സൃഷ്ടിച്ച സംസ്ഥാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ കടകംപള്ളി സുരേന്ദ്രന്‍ സഖാവേ കഴിഞ്ഞ ദിവസം അങ്ങയുടെ ഒരു വിചിത്ര വാദം കേള്‍ക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപി ടിക്കറ്റിന് 10 രൂപായായി നിരക്ക് വര്‍ധിപ്പിച്ചത് 5 രൂപ കിട്ടാനില്ലാത്തതു കൊണ്ടാണ് എന്നാണ്. 5 രൂപ പോലും എടുക്കാനില്ലാത്ത പാവങ്ങള്‍ ഇന്നും ജീവിക്കുന്ന നാടാണ് നമ്മുടെ കേരളം !
പിന്നെ കഴക്കൂട്ടം എംഎല്‍എ ആയ അങ്ങയ്ക്ക് വളരെ നന്നായി അറിയാം അങ്ങയുടെ മണ്ഡലത്തിന് കീഴിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി വരുന്നത് എത്രമാത്രം പാവപ്പെട്ട ആളുകളാണ് എന്ന് !
അവരുടെയൊക്കെ മനസ്സിന് വേദനിപ്പിക്കുന്ന ഈ വാക്കുകള്‍ സാധാരണക്കാരന്റെ മനസ്സില്‍ ഒരു മുറിവായി മാറിയിട്ടുണ്ട് ! ഒരുപക്ഷേ അങ്ങ് പറഞ്ഞത് ശരിയായിരിക്കാം അങ്ങ് ഉള്‍പ്പെടുന്ന സഖാക്കന്മാരുടെ കയ്യില്‍ അഞ്ചു രൂപയോ , പത്തു രൂപയോ ഇല്ലായിരിക്കാം
പക്ഷേ അഞ്ചോ പത്തോ പോലും കയ്യില്‍ ഇല്ലാത്ത സാധാരണക്കാര്‍,പട്ടിണി പാവങ്ങള്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്... അങ്ങയുടെ മണ്ഡലമായ കഴക്കൂട്ടത്തുമുണ്ട് ! അങ്ങ് കിട്ടാനില്ല എന്ന് പറഞ്ഞ് അഞ്ചുരൂപ വെറുതെ ഒന്ന് തപ്പിയപ്പോള്‍ എന്റെ പോക്കറ്റിലും ഉണ്ടായിരുന്നു ആ ചിത്രം ചുവടെ ചേര്‍ക്കുന്നു. ഇനി എന്തിന് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഒന്ന് ചിന്തിക്കുന്ന ആളുകള്‍ക്ക് പോസ്റ്റിന്റെ കാരണം ഞാന്‍ ചുവടെ ആദ്യ കമന്റ് ആയി ചേര്‍ക്കുന്നു.
കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്
ഇപ്പോള്‍ അഞ്ച് രൂപ നോട്ട് കിട്ടാനുണ്ടോ? നമ്മുടെ ആരുടെ എങ്കിലും കൈയില്‍ അഞ്ച് രൂപയുണ്ടോ? അഞ്ച് രൂപ തീരുമാനിച്ചപ്പോള്‍ മിനിമം പത്ത് രൂപയാക്കണമെന്ന് എല്ലാവരും പറഞ്ഞു. കാരണം അഞ്ച് രൂപ നോട്ടും നാണയങ്ങളും കിട്ടാനില്ല. അങ്ങനെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 10 രൂപ ഒപി ടിക്കറ്റിനായി തീരുമാനിച്ചത്. കോണ്‍ഗ്രസുകാര്‍ വലിയ സമരവുമായി വന്നു. ഇങ്ങനെ സമാഹരിക്കുന്ന ചെറിയ തുക ഉള്‍പ്പെടുന്ന വരുമാനമാണ് യഥാര്‍ത്ഥത്തില്‍ ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് കമ്മറ്റികളുടെ പ്രവര്‍ത്തനത്തിന്റെ ആകെത്തുക
ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് കമ്മറ്റികള്‍ ചാരിറ്റി പ്രവര്‍ത്തനമാണ് ഫലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ചാണ് അത് പ്രവര്‍ത്തിക്കുന്നത്. അതിന്റെ വരുമാനം രോഗിക
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് പത്ത് രൂപയാക്കുകയായിരുന്നു. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎല്‍ വിഭാഗത്തിന് ഒ പി സൗജന്യമായിരിക്കും. മറ്റുമെഡിക്കല്‍ കോളേജുകളിലും നിരക്ക് ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒപി ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമാനമായ രീതിയില്‍ ഒ പി ടിക്കറ്റ് വില വര്‍ധിപ്പിച്ചിരുന്നു.