സിപിഎം ആഗ്രഹിക്കുന്നത് ഹിന്ദുക്കളുടെ നാശം; ക്ഷേത്രങ്ങള്‍ പിടിച്ചെടുത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്ന് ടി.പി. സെന്‍കുമാര്‍

ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്ന് ടി.പി. സെന്‍കുമാര്‍

Update: 2025-04-07 08:49 GMT

പാലക്കാട്: ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഹിന്ദുക്കളുടെ നാശമാണ് സിപിഎം ആഗ്രഹിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങളെന്നപോലെ ഭൂരിപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു. പാലക്കാട്ടുനടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതപരിവര്‍ത്തനം നടക്കുന്നത് സ്വന്തം മതത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടും ദാരിദ്ര്യത്തെ ചൂഷണംചെയ്തുകൊണ്ടുമാണ്. ഒരുഭാഗത്ത് സിപിഎം ആഗ്രഹിക്കുന്നത് ഹിന്ദുക്കളുടെ നാശമാണ്. അതിനായി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്ത് ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

മറുഭാഗത്ത് ലൗജിഹാദുമൂലം ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ ഒരുപോലെ വേട്ടയാടപ്പെടുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. കെ.പി. ശശികല അധ്യക്ഷയായി. വൈകീട്ടുനടന്ന സമാപനസമ്മേളനത്തില്‍ സീമ ജാഗരണ്‍ മഞ്ച് ദേശീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍ സംസാരിച്ചു. വത്സന്‍ തില്ലങ്കേരി അധ്യക്ഷനായി. ആര്‍.എസ്.എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിച്ചു. കെ.പി. ഹരിദാസ്, മഞ്ഞപ്പാറ സുരേഷ്, അഡ്വ. ബി.എന്‍. ബിനീഷ്ബാബു, കെ. പ്രഭാകരന്‍, എം.സി. സാബുശാന്തി, എ. ശ്രീധരന്‍, ജി. മധുസൂദനന്‍, പി.എന്‍. ശ്രീരാമന്‍ സംസാരിച്ചു.

ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റായി ആര്‍.വി. ബാബുവിനെ തിരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരിയായി കെ.പി. ശശികല തുടരും. മറ്റ് ഭാരവാഹികള്‍: വത്സന്‍ തില്ലങ്കേരി (വര്‍ക്കിംഗ് പ്രസിഡന്റ്), പി. ജ്യോതീന്ദ്രകുമാര്‍ (ട്രഷറര്‍), എം.കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ്, അഡ്വ. വി. പത്മനാഭന്‍ (രക്ഷാധികാരികള്‍), കെ.പി. ഹരിദാസ്, പി. സുധാകരന്‍, മഞ്ഞപ്പാറ സുരേഷ്, കെ. ഷൈനു (ജനറല്‍ സെക്രട്ടറിമാര്‍) എസ്.ശ്രേയസ് (ജോയിന്റ് ട്രഷറര്‍).

Tags:    

Similar News