കുംഭമേളയില്‍ എത്ര പേര്‍ മരിച്ചു എന്നറിയില്ല; ഐപിഎല്‍ അപകടം ഉണ്ടായിട്ട് കര്‍ണാടകയില്‍ ആരും രാജിവെച്ചില്ല; വിമാന ദുരന്തം ഉണ്ടായിട്ട് ആര് രാജിവെച്ചു? പിന്നെന്തിന് വീണാ ജോര്‍ജ് രാജിവെക്കണമെന്ന് കെ. പി. ഉദയഭാനു
പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ന്യായികരിച്ചും വിമര്‍ശിച്ചവരെ പരിഹസിച്ചും സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി. ഐപിഎല്‍ അപകടം ഉണ്ടായിട്ട് കര്‍ണാടകയില്‍ ആരും രാജിവെച്ചില്ല. കുംഭമേളയില്‍ എത്ര പേര്‍ മരിച്ചു എന്നറിയില്ല. വിമാന ദുരന്തം ഉണ്ടായിട്ട് ആര് രാജിവെച്ചു. പിന്നെന്തിന് വീണാ ജോര്‍ജ് രാജിവെക്കണമെന്ന് സിപിഎം പത്തനംതിട്ടയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഉദയഭാനു ചോദിക്കുന്നു.
ആരോഗ്യ മന്ത്രി നടപ്പിലാക്കിയ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തി. പ്രതിപക്ഷത്തിന് വീണാ ജോര്‍ജിനോട് അസൂയയാണ്. ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങള്‍ മറയ്ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമരാഭാസമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റേത് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള പ്രഹസനങ്ങള്‍.
ഈ രീതിയില്‍ പ്രതിഷേധം തുടര്‍ന്നാല്‍ സര്‍ക്കാര്‍ സംരക്ഷണമൊരുക്കുന്നതിനൊപ്പം പാര്‍ട്ടിയും മന്ത്രിയ്ക്ക് സംരക്ഷണമൊരുക്കേണ്ടിവരും. ആരോഗ്യ മന്ത്രിയ്‌ക്കെതിരായ വ്യാജ പ്രചരണത്തിനെതിരെ സിപിഐഎം വിശദീകരണ യോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 10 ന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിലാണ് വിശദീകരണ യോഗം.