കാമ്പസുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ ശ്രമിക്കുന്നു; കലാലയങ്ങളില്‍ മുസ്‌ലിം ആരാധനാ കൂട്ടായ്മകളെ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം: പി ജയരാജന്‍

കലാലയങ്ങളില്‍ മുസ്‌ലിം ആരാധനാ കൂട്ടായ്മകളെ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം: പി ജയരാജന്‍

Update: 2024-10-15 09:57 GMT

കോട്ടയം: കാമ്പസുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ ശ്രമിക്കുന്നതായി സിപിഎം നേതാവ് പി ജയരാജന്‍.

ുവെന്നും രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളും മാവോയിസ്റ്റുകളും എല്ലാ തരത്തിലും യോജിക്കുകയാണെന്നും സി.പി.എം നേതാവ് പി. ജയരാജന്‍. 'പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ കേരള' വിഷയത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല യൂനിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാലയങ്ങളില്‍ മുസ്‌ലിം ആരാധനാ കൂട്ടായ്മകളെ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമം നടത്തുന്നു. മൂവാറ്റുപുഴ കോളജില്‍ കണ്ടത് അതാണ്. കാമ്പസുകളില്‍ എസ്.എഫ്.ഐയെ ആണ് ഇവര്‍ ലക്ഷ്യമിടുന്നത്. കാമ്പസുകളിലെ മതസൗഹാര്‍ദം തകര്‍ക്കാനാണ് ശ്രമം.

വിദ്യാഭ്യാസമില്ലാത്തവരല്ല, ഉന്നതവിദ്യാഭ്യാസം ഉള്ളവരാണ് തീവ്രത പ്രചരിപ്പിക്കുന്നതിന് പിന്നില്‍. കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികള്‍ മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായപ്പോള്‍ അതിനെതിരെ പ്രചാരണം നടത്തിയത് ജമാഅത്തെ ഇസ്‌ലാമിയാണ്. അവരുടെ മാധ്യമങ്ങളെ അതിനായി ഉപയോഗിച്ചു.

കലാലയങ്ങളെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ വിശേഷിപ്പിച്ചത് കൊലാലയങ്ങള്‍ എന്നാണ്. വികസന പ്രശ്നങ്ങള്‍ അവകാശപ്പെട്ട് ഇസ്‌ലാമിസ്റ്റുകള്‍ ഇടപെടുകയും അതിലൂടെ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. കണ്ണൂര്‍ കീഴാറ്റൂര്‍ വയല്‍ക്കിളി സമരം ഉദാഹരണമാണ്. അതിന് സംഘാടനം നടത്തിയത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും ജയരാജന്‍ പറഞ്ഞു.

Tags:    

Similar News