'പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു; പരിഭവമില്ലാതെ അയാള്‍ പോരാടുന്നു, പദവികള്‍ക്ക് അപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്'; രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു

Update: 2025-08-24 10:27 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്ന കാര്യത്തില്‍ ആകാംക്ഷ തുടരുകയാണ്. രാജി ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുകയാണ്. ഇതിനിടെ സ്വയം പ്രതിരോധവുമായി രംഗത്തുവന്നിരിക്കയാണ് രാഹുല്‍. രാഹുല്‍ ഗാന്ധിയുമായി പരോക്ഷമായി തന്നെ സാമ്യപ്പെടുത്തിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു.

പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു, പരിഭവമില്ലാതെ അയാള്‍ പോരാടുന്നു, പദവികള്‍ക്ക് അപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

രാജി സൂചനകള്‍ക്കിടെ രാഹുല്‍ മാധ്യമങ്ങളെ കണ്ടെങ്കിലും രാജി വെക്കുന്നതിനെക്കുറിച്ച് രാഹുല്‍ പ്രതികരിച്ചില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അവന്തിക നടത്തിയ വെളിപ്പെടുത്തല്‍ വ്യാജമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മറ്റ് ആരോപണങ്ങളില്‍ രാഹുല്‍ പ്രതികരിക്കാന്‍ തയാറായില്ല. തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് അവന്തിക ഒരു ചാനല്‍ റിപ്പോര്‍ട്ടറിനോട് പറയുന്ന ഫോണ്‍ കോളിന്റെ ഓഡിയോ ക്ലിപ്പും രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയാണ് രാഹുല്‍ പുറത്തുവിട്ടത്.

തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നതായി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജനങ്ങളോട് പല കാര്യങ്ങളും പറയാനുണ്ട്.താന്‍ കാരണം വിഷമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് ചോദിക്കുന്നതായും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.


Full View

Tags:    

Similar News