പാലായില്‍ ജോസ് കെ മാണി തന്നെ; കടുത്തുരുത്തിയില്‍ നിര്‍മ്മല ജിമ്മി; ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍; റാന്നിയില്‍ പ്രമോദ് നാരായണന്‍; കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ്; കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ചാലക്കുടിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി

Update: 2026-03-16 12:21 GMT

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം ഏറെക്കുറെ വ്യക്തമാകുന്നു. സിപിഎമ്മിനും സിപിഐയ്ക്കും ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിനും പിന്നാലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി മത്സരിക്കും. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും അതാത് സീറ്റുകളില്‍ തന്നെ മത്സരിക്കും.

ഇടുക്കി- റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളി- എന്‍ ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍, പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചാലക്കുടി - അഡ്വ. ബിജു ചിറയത്ത്, റാന്നി- പ്രമോദ് നാരായണന്‍, തൊടുപുഴ- സിറിയക് ചാഴിക്കാടന്‍, പിറവം- സാബു കെ ജേക്കബ്, ഇരിക്കൂര്‍ - മാത്യു കുന്നപ്പള്ളി, കടുത്തുരുത്തി - നിര്‍മ്മല ജിമ്മി, പെരുമ്പാവൂര്‍- ബേസില്‍ പോള്‍ എന്നിവരാണ് മത്സരിക്കുന്നത്.

കടുത്തുരുത്തി സീറ്റില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ആലോചന നടന്നിരുന്നു. പ്രാദേശിക നേതാക്കള്‍ക്കിടയില്‍ സീറ്റിനായി തര്‍ക്കം രൂക്ഷമായതോടെയാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയില്‍ നിഷയെ മല്‍സരിപ്പിക്കാനുളള ആലോചന വന്നത്. എന്നാല്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗണ്‍സിലര്‍ ബിജു ചിറയത്താണ് ചാലക്കുടിയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി

കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും ഇന്ന് ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രില്‍ 23 നായിരിക്കും തമിഴ്‌നാട്ടിലെ വോട്ടെടുപ്പ്.

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍

1.പാലാ-ജോസ്.കെ മാണി

2.ഇടുക്കി-റോഷി അഗസ്റ്റിന്‍

3.കാഞ്ഞിരപ്പള്ളി- ഡോ. എന്‍. ജയരാജ്

4.ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍

5.പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

6.ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്

7.റാന്നി- പ്രമോദ് നാരായണന്‍

8.തൊടുപുഴ- സിറിയക് ചാഴികാടന്‍

9.പിറവം- സാബു കെ. ജേക്കബ്

10.ഇരിക്കൂര്‍- മാത്യൂ കുന്നപ്പള്ളി

11.കടുത്തുരുത്തി- നിര്‍മ്മല ജിമ്മി

12.പെരുമ്പാവൂര്‍- ബേസില്‍ പോള്‍

Tags:    

Similar News