അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഷാഫിയുടെ ചോര വീഴ്ത്തിയതെങ്കില്‍ ഈ നാട് മറുപടി പറയും; പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍; പ്രതിഷേധ കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പ്രതിഷേധ കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2025-10-10 16:38 GMT

കൊച്ചി: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ. സംഭവം സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത രാഹുല്‍, 'ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും' എന്ന് കുറിച്ചു.

അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചത് മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ പൊലീസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍, പേരാമ്പ്രയില്‍ മാത്രമല്ല, കേരളം മുഴുവന്‍ ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീഴുമെന്നും അദ്ദേഹം ആരോപിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ , പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍...ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും...


Full View

പേരാമ്പ്രയില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഷാഫി പറമ്പില്‍ എം.പിക്കും ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റത്. നിരവധി എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും ഈ സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Tags:    

Similar News