ശോഭാ സുരേന്ദ്രന് കുടുംബത്തോടൊപ്പം നില്ക്കുന്ന പുറത്തുവിട്ട് തിരൂര്‍ സതീശന്; പുറത്തുവിട്ടത് ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമെന്ന് അവകാശവാദം; തൃശ്ശൂരിലെ കുഴല്‍പ്പണ വിവാദത്തിലെ കോലാഹലങ്ങള്‍ ബിജെപിയില്‍ അടങ്ങുന്നില്ല
ശോഭാ സുരേന്ദ്രന് കുടുംബത്തോടൊപ്പം നില്ക്കുന്ന പുറത്തുവിട്ട് തിരൂര്‍ സതീശന്
തൃശ്ശൂര്‍: ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വീട്ടില്‍ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രങ്ങളുമായി തിരൂര്‍ സതീശന്. തിരൂര്‍ സതീശന്റെ വീട്ടില്‍ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രന് നില്ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തിരൂര്‍ സതീശനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
സതീശന്റെ വീട്ടില്‍ താന്‍ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാസുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ശോഭാ സുരേന്ദ്രന് വീട്ടിലെത്തിയ ചിത്രങ്ങളാണ് തിരൂര്‍ സതീഷ് പുറത്തുവിട്ടത്. ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂര്‍ സതീശ് പ്രതികരിച്ചു.
എന്റെ ഒപ്പം എവിടെയാണ് സതീശനെ കണ്ടിട്ടുള്ളത് മരംമുറി കേസിലെ കുറ്റപത്രം വൈകുന്നതെന്ത് ഒരു സംഘടനാ വിഷയങ്ങളും പറയാന്‍ സതീഷ് തന്നെ കണ്ടിട്ടില്ലെന്നായിരുന്നു ഇന്നലെ ശോഭ സുരേന്ദ്രന് പറഞ്ഞത്. ശോഭാ സുരേന്ദ്രനെ കാണാന്‍ ഇതുവരെ സതീഷ് വന്നിട്ടില്ല. കൊടകര കേസ് സതീഷ് സംസാരിച്ചിട്ടില്ല. ഒരു മാധ്യമത്തിന്റെ കൃത്യമായ ഗൂഢാലോചന ആണിത്.
സതീഷിന്റെ വീട്ടില്‍ ഒരിക്കലും ഞാന്‍ പോയിട്ടില്ല. എന്റെ വീടിന്റെ പണി നടക്കുന്ന സ്ഥലത്ത് അമ്പലത്തില്‍ പോയി വരുന്ന സതീഷ് എന്തിനാണ് നോക്കാന്‍ പോകുന്നത്. സതീഷ് പണം വാങ്ങി ശ്രമിക്കുന്നത് ഒന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍, രണ്ട് ശോഭയെ തകര്‍ക്കാന്‍. എന്റെ യുദ്ധം മുഖ്യമന്ത്രിക്കെതിരെയാണ്. എന്റെ യുദ്ധം എമ്രാജ് കമ്പനിയുടെ മുതലാളിക്കെതിരെയാണ് എന്നും ഇന്നലെ ശോഭ പറഞ്ഞിരുന്നു.
തിരൂര്‍ സതീഷ് സിപിഎമ്മിന്റെ ടൂളാണെന്ന് രൂക്ഷഭാഷയില്‍ വിമര്‍ശിച്ച ശോഭ സുരേന്ദ്രന് പറയുന്നത് സതീഷാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററാണെന്നും ആരോപിച്ചു. സതീഷിനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. പ്രസിഡന്റ് ആകാന്‍ തനിക്ക് അയോഗ്യതയില്ലെന്നും എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂര്‍ സതീഷിന്റെ കോള്‍ ലിസ്റ്റ് എടുക്കണമെന്നും വിളിച്ചവര്‍ ആരൊക്കെയെന്ന് സതീഷിനെ കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞിരുന്നു
കുഴപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്റെ അറിവോടെയാണ് വെളിപ്പെടുത്തിയതെന്ന തിരൂര്‍ സതീഷിന്റെ ആരോപണങ്ങള്‍ ശോഭ നിഷേധിച്ചിരുന്നു. ബിജെപി ഉപതെരഞ്ഞെടുപ്പില്‍ വലിയ വിജയത്തിലേക്ക് പോകുമ്പോള്‍ രാഷ്ട്രീയ ടൂളിനെ രംഗത്തിറക്കിയിരിക്കുകയാണ് സിപിഎം. ഇതിന് പിന്നില്‍ എകെജി സെന്ററും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും സതീഷ് തന്നോട് പറഞ്ഞിട്ടില്ല.
തനിക്കെതിരെ പറഞ്ഞ കാര്യങ്ങളുടെ തിരക്കഥ എകെജി സെന്ററില്‍ നിന്നും എഴുതിക്കൊടുത്തതാണ്. എകെജി സെന്ററിലെ തിരക്കഥയുടെ നാവ് മാത്രമാണ് സതീഷ്. കുഴല്‍പ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് ശേഷം പല നേതാക്കളും വിളിച്ചുവെന്നാണ് സതീഷന് പറയുന്നതെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞിരുന്നു.