കോതമംഗലത്ത് സോനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ലവ് ജിഹാദെന്ന് ബിജെപി; കേരളത്തിലെ സമാനസംഭവങ്ങളില്‍ അന്വേഷണം വേണമെന്ന് ഷോണ്‍ ജോര്‍ജ്; സഖാവ് വി എസ് പറഞ്ഞു, കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു, ലൗജിഹാദ് ഉള്ളതാണെനനും കേരള സ്‌റ്റോറി സത്യമാണെന്നും പി സി ജോര്‍ജ്

കോതമംഗലത്ത് സോനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ലവ് ജിഹാദെന്ന് ബിജെപി

Update: 2025-08-11 12:46 GMT

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി സോന എല്‍ദോസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് ലവ് ജിഹാദ് ആണെന്ന് ബിജെപി. കേരളത്തില്‍ പലയിടത്തും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

അതേസമയം, ലൗജിഹാദ് ഉള്ളതാണെനനും കേരള സ്‌റ്റോറി സത്യമാണെന്നും ബിജെപി നേതാവ് പി സി ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മാധ്യമങ്ങളും ഇടതു വലതു മുന്നണികളും ഇതൊക്കെ അറിയാമെങ്കിലും ആരെയോ ഭയന്ന് ഇതൊന്നും സമ്മതിക്കില്ലെന്നും ജോര്‍ജ് കുറിച്ചു



സഖാവ് വി എസ് പറഞ്ഞു

കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

ഞാന്‍ കുറച്ചധികം നാളുകളായി പറയുന്നു.

മാധ്യമങ്ങളും ഇടതു വലതു മുന്നണികളും ഇതൊക്കെ അറിയാമെങ്കിലും ആരെയോ ഭയന്ന് ഇതൊന്നും സമ്മതിക്കില്ല.അന്തി ചര്‍ച്ചകള്‍ നടക്കില്ല.

ഇന്ന് കോതമംഗലം വരെ പോയാല്‍ ലവ് ജിഹാദിനു ഇരയായ ഒരു പാവം പെണ്‍കുട്ടിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ കൂടി വീട്ടുകാരില്‍ നിന്നും നടന്ന സംഭവത്തിന്റെ പൊരുള്‍ അറിയാം.

ലവ് ജിഹാദ് ഉള്ളതാണ്

കേരള സ്റ്റോറി സത്യവുമാണ്.

ജിഹാദികളുടെ വോട്ട് ബാങ്കിനെ ഭയമുള്ളവനും

ഫണ്ട് വാങ്ങുന്ന മാധ്യമങ്ങളും വാ തുറക്കില്ല. അത്രയേ ഉള്ളൂ.

ഇതിന്റെ വാര്‍ത്തകളും അന്തി ചര്‍ച്ചകളും ഒന്നും വേണ്ട.

അങ്ങനെ ചെയ്താല്‍ ബി ജെ പിക്കു കേരളത്തില്‍ വളമാവും.

ഗാസയെക്കുറിച്ചും വടക്കേ ഇന്ത്യയിലെ സംഭവങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാം.

മതേതര കേരളം


Full View

ടിടിസി വിദ്യാര്‍ത്ഥിനി സോന എല്‍ദോസ് കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നുമാണ് സോനയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. സോനയും റമീസും തമ്മില്‍ ആലുവ യുസി കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞപ്പോള്‍ വിവാഹത്തിന് സോനയുടെ കുടുംബം സമ്മതിച്ചു.

എന്നാല്‍, വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് റമീസും കുടുംബവും നിര്‍ബന്ധിച്ചതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.സംഭവത്തെത്തുടര്‍ന്ന് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സോനയെ ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News