'എംഎല്‍എ ഓഫീസോ കൗണ്‍സിലര്‍ ഓഫീസോ? ശാസ്തമംഗലത്തെ വി കെ പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ കെട്ടിടം ഒഴിഞ്ഞുതരണമെന്ന് ആര്‍.ശ്രീലേഖ; വാടക കരാര്‍ നിലനില്‍ക്കെ കൗണ്‍സിലര്‍ എംഎല്‍എയോട് ആവശ്യപ്പെട്ടത് ഫോണിലൂടെ
ശാസ്തമംഗലത്തെ വി കെ പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ കെട്ടിടം ഒഴിഞ്ഞുതരണമെന്ന് ആര്‍.ശ്രീലേഖ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ശാസ്തമംഗലത്ത് വി.കെ. പ്രശാന്ത് എം.എല്‍.എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ കെട്ടിടം ഒഴിഞ്ഞുതരണമെന്ന ആവശ്യവുമായി വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രംഗത്തെത്തി. തനിക്ക് സ്വന്തമായി ഓഫീസ് സൗകര്യമില്ലെന്നും അതിനാല്‍ എം.എല്‍.എ മാറണമെന്നുമാണ് ബി.ജെ.പി കൗണ്‍സിലറായ ശ്രീലേഖയുടെ ആവശ്യം.
തന്റെ വാര്‍ഡിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് വിട്ടുതരണമെന്ന് ശ്രീലേഖ ഫോണിലൂടെ എം.എല്‍എയോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ കൗണ്‍സില്‍ തീരുമാനപ്രകാരം വാടക കരാറിലാണ് വി.കെ. പ്രശാന്തിന്റെ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെ കരാര്‍ കാലാവധി നിലനില്‍ക്കെയാണ് കൗണ്‍സിലറുടെ അപ്രതീക്ഷിത നീക്കം.
കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് കെട്ടിടം എം.എല്‍.എയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍, ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ കെട്ടിടം ഒഴിപ്പിക്കാന്‍ തീരുമാനമെടുത്താല്‍ എം.എല്‍.എയ്ക്ക് ഓഫീസ് മാറേണ്ടി വരും.
ഒരു വാര്‍ഡ് കൗണ്‍സിലര്‍ക്ക് ഓഫീസ് ആവശ്യമാണെങ്കില്‍ അത് മേയറുടെ അനുമതിയോടെയും സെക്രട്ടറിയുടെ പരിശോധനയ്ക്കും വിധേയമായി മാത്രമേ അനുവദിക്കൂ.വാര്‍ഡില്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ ലഭ്യമല്ലെങ്കില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ കൗണ്‍സിലര്‍മാര്‍ക്ക് അനുവാദമുണ്ട്. ഇത്തരത്തില്‍ ഓഫീസ് എടുക്കുമ്പോള്‍ പ്രതിമാസം പരമാവധി 8,000 രൂപ വരെ കോര്‍പ്പറേഷന്‍ വാടകയായി അനുവദിക്കും. വിഷയത്തില്‍ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ഇതുവരെ് പരസ്യ പ്രതികരണം നടത്തിയിട്ടില്ല.