പി.ടിയുടെ ഓര്‍മ്മകളില്‍ പ്രാര്‍ത്ഥനയോടെ ഉമ തോമസ്; തൃക്കാക്കരയില്‍ രണ്ടാം അങ്കത്തിന് തുടക്കം
പി.ടിയുടെ ഓര്‍മ്മകളില്‍ പ്രാര്‍ത്ഥനയോടെ ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ആവേശകരമായ വിജയത്തിന് ശേഷം വീണ്ടും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിട്ടു. തന്റെ ജീവിത പങ്കാളിയും രാഷ്ട്രീയ വഴികാട്ടിയുമായ അന്തരിച്ച പി.ടി. തോമസിന്റെ ഇടുക്കി ഉപ്പുതോട്ടിലെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് അവര്‍ രണ്ടാം തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ചത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിലെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ഉമ തോമസ്, പി.ടിയുടെ സ്മരണ പുതുക്കി. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കരുത്ത് നല്‍കുന്നത് പി.ടിയുടെ നിലപാടുകളാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.ടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് 2022-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഉമ തോമസ് നിയമസഭയിലേക്ക് എത്തിയത്.
ഇക്കാലയളവില്‍ മണ്ഡലത്തില്‍ സജീവമായി നടത്തിയ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളും പി.ടി. തോമസ് എന്ന നിലപാടുള്ള നേതാവിനോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പവും ഇക്കുറി ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഉമ തോമസും യു.ഡി.എഫ് ക്യാമ്പും.