'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുവേണ്ട, അവര്‍ നുഴഞ്ഞുകയറി എല്ലാം തകര്‍ക്കും; മറ്റ് തലത്തില്‍ പ്രവര്‍ത്തിച്ചിട്ടും ജമാഅത്തെ ഇസ്ലാമിക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ അതിനെ ഭൂമിയില്‍ തൊടാതെ നിര്‍ത്തിയത് സമസ്തയാണ്; യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ വിമര്‍ശനവുമായി ഉമര്‍ ഫൈസി മുക്കം
'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുവേണ്ട, അവര്‍ നുഴഞ്ഞുകയറി എല്ലാം തകര്‍ക്കും
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് വേണ്ടെന്ന മുന്നറിയിപ്പുമായി ഇകെ മസ്ത. രാഷ്ട്രീയത്തിന്റെ പേരില്‍ കൂട്ടുകൂടാന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം മുന്നറിയിപ്പു നല്‍കി. എന്നാല്‍ അവരെ അകറ്റി നിര്‍ത്തണമെന്നും സമസ്ത അകറ്റി നിര്‍ത്തിയെന്നും ഉമര്‍ ഫൈസി മുക്കം മുന്നറിയിപ്പ് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രതികരണം.
'40കളില്‍ ജമാഅത്തെ ഇസ്ലാമി വന്നു. പല കോലത്തില്‍ അവര്‍ വരും. ഇന്ന് രാഷ്ട്രീയ പാര്‍ട്ടിയായി വന്നു. മറ്റ് തലത്തില്‍ പ്രവര്‍ത്തിച്ചിട്ടും ജമാഅത്തെ ഇസ്ലാമിക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ അതിനെ ഭൂമിയില്‍ തൊടാതെ നിര്‍ത്തിയത് സമസ്തയാണ്. ഇല്ലാത്ത പാര്‍ട്ടിയെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ നമ്മുടെ ഉള്ളില്‍ അവര്‍ നുഴഞ്ഞുകയറും', ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറിയാല്‍ കൂടെ കൂട്ടുന്നവരെയും സമസ്തയെയും സുന്നത്ത് ജമാഅത്തിനെയും ഇസ്ലാമിനെയും ആകെ തകര്‍ക്കുമെന്ന് ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു. അവരോട് അകലം പാലിക്കണമെന്നും സമസ്ത നിര്‍ത്തിയയിടത്ത് നിര്‍ത്തണമെന്നും ഉമര്‍ ഫൈസി മുക്കം ആവശ്യപ്പെട്ടു. നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഏറ്റവും കൂടുതല്‍ ധാരണയുണ്ടാക്കിയത് യുഡിഎഫാണ്. എന്നാല്‍ പേരെടുത്ത് പറയാതെയായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസംഗം.
വെല്‍ഫെയര്‍ പാര്‍ടിയുമായി മലപ്പുറം ജില്ലയില്‍ മാത്രം മുപ്പതോളം തദ്ദേശ സ്ഥാപനങ്ങളിലാണ് യുഡിഎഫ് സഖ്യമുള്ളത്. മലപ്പുറം കോഡൂര്‍ പഞ്ചായത്തില്‍ വെല്‍ഫെയര്‍ സ്ഥാനാര്‍ഥിയെ യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി, ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. മുസ്ലീംലീഗ്വെല്‍ഫെയര്‍ സഖ്യം ആദ്യം പ്രഖ്യാപിച്ചത് പൊന്മുണ്ടത്ത്. കൂട്ടിലങ്ങാടിയില്‍ നാല് സീറ്റാണ് വെല്‍ഫെയറിന്.
വളാഞ്ചേരി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, കൊണ്ടോട്ടി നഗരസഭകളിലും അങ്ങാടിപ്പുറം, മേലാറ്റൂര്‍, മക്കരപ്പറമ്പ്, വെട്ടത്തൂര്‍, വെട്ടം, കീഴാറ്റൂര്‍, ഏലംകുളം, പറപ്പൂര്‍, കണ്ണമംഗലം, എടപ്പാള്‍, എടയൂര്‍, മമ്പാട് പഞ്ചായത്തുകളിലും സഖ്യം ഉറപ്പിച്ചു. പടപ്പറമ്പ്, നിറമരുതൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനുവേണ്ടി വെല്‍ഫെയര്‍ പാര്‍ടിയാണ് മത്സരിക്കുന്നത്.
വെട്ടത്ത് ജമാഅത്തെ ബന്ധത്തില്‍ പ്രതിഷേധിച്ച് ലീഗ് നേതാവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ ബക്കര്‍ പറവണ്ണ രാജിവച്ച് സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചു. കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസ് വാര്‍ഡ് വെല്‍ഫെയറിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ പി പി റഹ്‌മത്തുള്ള രാജിവച്ചു. നന്നമ്പ്രയില്‍ സിറ്റിങ് സീറ്റ് വെല്‍ഫെയറിന് നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാവ് ഫൈസല്‍ കുഴിമണ്ണ വിമതനായി.
കൂട്ടിലങ്ങാടിയില്‍ വെല്‍ഫെയറുമായി ചേര്‍ന്നാണ് യുഡിഎഫ് ഭരണം. പറപ്പൂരില്‍ വെല്‍ഫെയര്‍ അംഗം സ്ഥിരംസമിതി ചെയര്‍പേഴ്സണായിരുന്നു. 2020ല്‍ പലയിടത്തും സ്വതന്ത്രരായാണ് വെല്‍ഫെയര്‍ മത്സരിച്ചതെങ്കില്‍ ഇത്തവണ സ്വന്തം ചിഹ്നത്തിലാണ്.
