പാലക്കാട് ഫലം പ്രവചനാതീതം; വയനാട്ടിൽ പ്രിയങ്ക തന്നെ ജയിക്കും; എസ്എൻഡിപിക്ക് അങ്ങനെ പ്രത്യേക നിലപാടില്ല; അൻവറിനെ വിലകുറച്ച് കാണരുത്; അവർക്ക് സമദൂര നിലപാട്; ഉപതെരഞ്ഞെടുപ്പിൽ പ്രവചനവുമായി വെള്ളാപ്പള്ളി നടേശൻ

Update: 2024-10-24 08:44 GMT

ആലപ്പുഴ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് രാഷ്ട്രീയപാർട്ടികൾ. ഇപ്പോഴിതാ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവചനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുകയാണ്. പാലക്കാട് മണ്ഡലത്തിൽ ഫലം പ്രവചനാതീതമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

പാലക്കാട് ഇ.ശ്രീധരൻ ഉണ്ടാക്കിയ മുന്നേറ്റം ഇപ്പോഴത്തെ സ്ഥാനാർത്ഥിക്ക് കിട്ടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചില അപശബ്‌ദങ്ങളുണ്ട്. എസ്എൻഡിപിക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രത്യേക നിലപാടില്ല. വയനാട്ടിൽ പ്രിയങ്ക ഗാന്ധി ജയിക്കും. ചേലക്കര സിപിഎമ്മിൻ്റെ ശക്തികേന്ദ്രമാണെന്നും പറഞ്ഞു.

ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഇപ്പോൾ മുന്നിലുള്ളതെന്നും. പി.വി.അൻവറിനെ വിലകുറച്ച് കാണേണ്ട. പ്രചാരണത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളും സീനിയർ ആ‌ർട്ടിസ്റ്റുകളും ഉണ്ടാകും. ഓരോ വോട്ടും നിർണായകമാണ്.

ചെറിയ വോട്ടുകൾക്കാണ് പലപ്പോഴും പരാജയപെടാറുള്ളത്. എൻഎസ്എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാട് ആണെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിക്കുകയും ചെയ്തു.

Tags:    

Similar News