പ്രിയങ്കയെ എന്തിന് കെട്ടിയിറക്കുന്നു; വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാനാണോ?; രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഒന്നുംചെയ്തില്ല; പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
ഡൽഹി: വയനാട്ടിൽ മത്സരിക്കാനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ രൂക്ഷമായി പരിഹസിച്ച് ബിജെപി. പ്രിയങ്ക ഗാന്ധിയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പക്ഷെ വയനാട്ടുകാർ ഒരിക്കൽകൂടി പറ്റിക്കപ്പെടാൻ തയാറാകുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന് വേണ്ടി രാഹുൽ ഗാന്ധി ഇതുവരെ ഒന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. അതേസമയം, ആവേശമായ റോഡ് ഷോയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരിന്നു.
അതുപോലെ വയനാട്ടിൽ മത്സരിക്കാനാവുന്നതിൽ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താൽ ഭാഗ്യമായി കരുതുന്നുവെന്നും പത്രിക സമർപ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.