ഭക്തരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന; ശബരിമലയില്‍ ഇക്കൊല്ലം 82 കോടി രൂപയുടെ അധികവരവ്; അധികമായി എത്തിയത് നാലു ലക്ഷം ഭക്തര്‍

ശബരിമലയില്‍ ഇക്കൊല്ലം 82 കോടി രൂപയുടെ അധികവരവ്

Update: 2025-01-04 01:50 GMT

ശബരിമല: ഇത്തവണത്തെ മണ്ഡലകാലം കഴിഞ്ഞപ്പോള്‍ ശബരിമലയില്‍ 82,23,79,781 രൂപയുടെ അധികവരവ്. കഴിഞ്ഞവര്‍ഷം 2,14,82,87,898 രൂപ ലഭിച്ചപ്പോള്‍ ഈവര്‍ഷം ഈകാലയളവില്‍ 2,97,06,67,679 രൂപയാണ് ലഭിച്ചത്.

അരവണയിനത്തിലാണ് ഇത്തവണയും അധികംവരവുണ്ടായത്. മൊത്തം 1,24,02,30,950 രൂപയുടെ അരവണ നല്‍കി. ഇതിലൂടെ ഇത്തവണ 22,06,59,450 കോടിരൂപ അധികം ലഭിച്ചു. കാണിക്കയിനത്തില്‍ 13,28,45,705 കോടിരൂപ അധികം ലഭിച്ചു. മൊത്തം 80,25,74,567 രൂപയാണ് ഈയിനത്തിലെ വരവ്.

ഭക്തരുടെ എണ്ണത്തിലും റെക്കോഡ് വര്‍ധനയാണ് ഇത്തവണ. മണ്ഡലക്കാലത്ത് 32,49,756 ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,07,309 പേര്‍ അധികമാണ്. സ്പോട്ട് ബുക്കിങ് വഴി 5,66,571 പേര്‍ വന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1,64,302 പേര്‍ അധികം വന്നു. പുല്‍മേട് വഴി 74,774 പേര്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.

Tags:    

Similar News