തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; മേല്‍ശാന്തി നറുക്കെടുപ്പ് നാളെ; കുട്ടികള്‍ പുറപ്പെട്ടു
മേല്‍ശാന്തി നറുക്കെടുപ്പ് നാളെ;
ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ തൊഴാന്‍ കാത്തു നിന്നത്.
ശബരിമല, മാളികപ്പുറം മേല്‍ശാന്തി മാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാമാസം ഒന്നിന് നടക്കും. രാവിലെഉഷപൂജയ്ക്ക് ശേഷമാണ് മേല്‍ മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ് വര്‍മ്മ, വൈഷ്ണവി എന്നീ കുട്ടികളാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുക്കുന്നത്. തുലാമാസ പൂജകള്‍ക്ക് ശേഷം 21 ന് രാത്രി 10 ന് നട അടയ്ക്കും.
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഋഷികേശ് വര്‍മ്മയും വൈഷ്ണവിയും പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ടു. രാവിലെ 11 മണിയോടു കൂടി തിരുവാഭരണമാളികയില്‍ വച്ചായിരുന്നു കെട്ടു നിറച്ചത്. ഭക്തജനങ്ങളുടെയും കൊട്ടാരം കുടുബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ കൊട്ടാരം വക കൈപ്പുഴ ശിവക്ഷേത്രത്തിലെ മേല്‍ശാന്തി കേശവന്‍ പോറ്റി കെട്ടു നിറച്ചു.
തുടര്‍ന്ന് ശരണ മന്ത്രങ്ങളോടെ വലിയ കോയിക്കല്‍ ക്ഷേത്രത്തിലെത്തിയ കുട്ടികള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി പൂമാലകള്‍ അണിയിച്ച് വിഭൂതി നല്‍കി അനുഗ്രഹിച്ച്, ഗണപതിയ്ക്ക് തേങ്ങായുടച്ച് ക്ഷേത്രത്തിന് വലം വച്ച് മേടക്കല്ല് താണ്ടി, മണികണ്ഠനാല്‍ത്തറ ക്ഷേത്രത്തില്‍ തൊഴുത് രക്ഷിതാക്കളോടും കൊട്ടാരം നിര്‍വാഹസംഘം ഭാരവാഹികളായ അരുണ്‍ വര്‍മ്മ, വര്‍മ്മ കെ. പൃഥു, കെ. ആര്‍. കേരളവര്‍മ്മ എന്നിവരും ശബരിമലയ്ക്ക് പുറപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ ശബരിമല സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പില്‍ ഋഷികേശ് വര്‍മ്മ ശബരിമല മേല്‍ശാന്തിയേയും വൈഷ്ണവി മാളികപ്പുറം മേല്‍ശാന്തിയേയും തെരഞ്ഞെടുക്കും.