ജിസാനിൽ ഗ്യാസ് സ്‌റ്റേഷനിലുണ്ടായ തീപിടിത്തം; മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

Update: 2025-07-27 11:22 GMT

ജിസാൻ: ഗ്യാസ് സ്‌റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനിൽ മരിച്ചു. കൊല്ലം പുത്തൂർ സ്വദേശി ബിജിൻലാൽ ബൈജു (29) ആണ് മരിച്ചത്. വെള്ളിയാഴ്ച ജിസാൻ സബിയയിൽ സാസ്‌കോ ഗ്യാസ് സ്‌റ്റേഷനിൽ വെച്ചുണ്ടായ തീപിടിത്തത്തിൽ ബിജിൻലാലിന് മാരകമായി പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

കമ്പനി സ്പോൺസർ റിയാദിൽ നിന്നെത്തിയതിന് ശേഷം കുടുംബത്തിന്റെ ആവശ്യപ്രകാരം മറ്റു നടപടികൾ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജല ജിസാൻ കരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജല വാസലീഹ് യൂനിറ്റ് സെക്രട്ടറി സഞ്ജീവൻ, ട്രഷറർ വിപിൻ എന്നിവർ ആശുപത്രിയിൽ സന്ദർശനം നടത്തി. അബു അരീഷ് കിങ് ഫഹദ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരിക്കെയായിരുന്നു യുവാവ് മരിച്ചത്. 

Tags:    

Similar News