ബഹ്റൈനിൽ കടൽ മാർഗം ലഹരിക്കടത്ത്; വല വിരിച്ച് അധികൃതർ; പിടിച്ചെടുത്തത് 2400 കിലോ ലഹരി വസ്തുക്കൾ; സമുദ്ര സുരക്ഷ ഉറപ്പാക്കുമെന്ന് ടാസ്ക് ഫോഴ്സ്
By : സ്വന്തം ലേഖകൻ
Update: 2025-02-12 11:09 GMT
മനാമ: ബഹ്റൈനിൽ കടൽ മാർഗം ലഹരിക്കടത്ത് പൊളിച്ചടുക്കി അധികൃതർ. അറേബ്യൻ സമുദ്രം വഴി വൻ തോതിൽ ലഹരിമരുന്ന് വസ്തുക്കൾ കടത്താനുള്ള ശ്രമം ബഹ്റൈൻ ആസ്ഥാനമായുള്ള സംയുക്ത ടാസ്ക് ഫോഴ്സ് ആണ് ലഹരിക്കടത്ത് ശ്രമങ്ങൾ തടഞ്ഞത്. 2400 കിലോ ഹാഷിഷ് ആണ് കപ്പലിൽ നിന്നും പിടികൂടിയത്. എന്നാൽ, ഏത് രാജ്യത്തു നിന്നുള്ള കപ്പൽ ആണെന്നത് വ്യക്തമല്ല.
ന്യൂസ് ലാൻഡ് സംയുക്ത ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെയാണ് കപ്പലിൽ നിന്നും മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. ലഹരി വസ്തുക്കളുടെ ഭാരം തിട്ടപ്പെടുത്തിയ ശേഷം ശരിയായ രീതിയിൽ ഇവ നിർമാർജ്ജനം ചെയ്തെന്ന് അധികൃതർ വ്യക്തമാക്കി. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനുമായി ഇനിയും സംയുക്ത ശ്രമങ്ങൾ ഉണ്ടാകുമെന്ന് സംയുക്ത ടാസ്ക് ഫോഴ്സ് അധികൃതർ വ്യക്തമാക്കി.