പ്രവാസം മതിയാക്കി മടങ്ങുന്ന ശ്യാം തങ്കച്ചന് നവയുഗം യാത്രയയപ്പ് നല്‍കി

Update: 2025-04-10 11:58 GMT

അല്‍കോബാര്‍: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖലകമ്മിറ്റി അംഗവും, ഷമാലിയ യൂണിറ്റ് രക്ഷാധികാരിയുമായ ശ്യാം തങ്കച്ചന് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

കോബാര്‍ അപ്‌സര ഹോട്ടല്‍ ഹാളില്‍ വെച്ചു നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് നവയുഗം കോബാര്‍ മേഖല സെക്രട്ടറി ബിജു വര്‍ക്കി, നവയുഗത്തിന്റെ ഉപഹാരം ശ്യാം തങ്കച്ചന് സമ്മാനിച്ചു.

നവയുഗം നേതാക്കളായ എം എ വാഹിദ്, അരുണ്‍ ചാത്തന്നൂര്‍, ഷിബു, ബിനുകുഞ്ഞു, ശരണ്യ ഷിബു, മഞ്ജു അശോക്, പ്രവീണ്‍, വിനോദ്, സുധീഷ്, ഷെന്നി, മെല്‍ബിന്‍, സാജി, ഷിബു, അനസ്, മീനു അരുണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കൊല്ലത്തെ സ്വദേശിയായ ശ്യാം പതിനഞ്ചു വര്‍ഷത്തിലധികമായി സൗദിയില്‍ പ്രവാസിയാണ്. നവയുഗം കോബാര്‍ മേഖല കമ്മിറ്റിയുടെ രൂപീകരണകാലം മുതലേ സജീവപ്രവര്‍ത്തകനായി, സാമൂഹിക കലാസാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബസംബന്ധമായ കാരണങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ചത്.

Similar News