തുറന്നിട്ട മേലുടുപ്പിന് മുകളില്‍ ബ്രേസിയര്‍ കാണിച്ച് ഇരുപ്പ്; ട്രംപ് ഉദ്ഘാടനത്തിന് എത്തിയ ആമസോണ്‍ ഉടമയുടെ ഭാര്യയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍ മീഡിയ
തുറന്നിട്ട മേലുടുപ്പിന് മുകളില്‍ ബ്രേസിയര്‍ കാണിച്ച് ഇരുപ്പ്;
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആമസോണ്‍ ഉടമയുടെ ഭാര്യയുടെ വസ്ത്രധാരണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ചടങ്ങിനെത്തിയ ലോറന്‍ സാഞ്ചസ് തുറന്നമേലുടുപ്പിന് മുകളില്‍ ബ്രേസിയര്‍ കാണിച്ചാണ് ഇരുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പലരും വിമര്‍ശിക്കുന്നത്.
55 വയസുകാരിയായ ജെഫ് ബസോസിന്റെ ഭാര്യ സന്ദര്‍ഭത്തിന് ചേരാത്ത വസ്ത്രം ധരിച്ചാണ് ഇത്തരമൊരു ചടങ്ങിന് എത്തിയതെന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. സമൂഹ മാധ്യമമായ എക്സിലാണ് പലരും തങ്ങളുടെ വിയോജനക്കുറിപ്പുകള്‍ പങ്കു വെച്ചത്. ലോറന്‍ സാഞ്ചസ് ബ്രേസിയര്‍ മാത്രം ധരിച്ചാണ് ഇരിക്കുന്നതെന്നാണ് താന്‍ കരുതിയതെന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചത്. ഇതൊരു നൈറ്റ്ക്ലബിലെ പരിപാടിയല്ല
രാജ്യത്തെ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ആണെന്ന കാര്യം അവര്‍ ഓര്‍ക്കണമായിരുന്നു എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
ഇക്കാര്യത്തില്‍ ലോറന്‍ അന്തസ് പാലിക്കണമായിരുന്നു എന്നും ചിലര്‍ വിമര്‍ശിക്കുന്നു. നീളമുള്ള ഒരു വെളുത്ത കോട്ട് ധരിച്ചാണ് ഭര്‍ത്താവിനൊപ്പം അവര്‍ ചടങ്ങിനെത്തിയത്. 2024 ല്‍ നടന്ന ഒരു വനിതാ ഉച്ചകോടിയില്‍ ലോറന്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും അവര്‍ സന്ദര്‍ഭത്തിന് ചേര്‍ന്ന വസ്ത്രമല്ല ധരിച്ചിരുന്നത് എന്നാരോപണം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നടന്ന ഒരത്താഴ വിരുന്നില്‍ ഇവാങ്കാ ട്രംപും ഒത്ത് അവര്‍ പങ്കെടുത്തിരുന്നു. കറുത്ത വേഷം ധരിച്ചാണ് ലോറന്‍ ആ ചടങ്ങിന് എത്തിയത്. ചടങ്ങില്‍ ഇവാഹ്കാ ട്രംപ് ധരിച്ചിരുന്നത് അമേരിക്കയിലെ പ്രശസ്ത ബ്രാന്‍ഡായ ഒസ്‌ക്കാര്‍ ഡീ ലാ റെന്റാ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ്. ഇതേ ചടങ്ങില്‍ പങ്കെടുത്ത അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്‍ിന്റെ ഭാര്യയായ ഉഷാ വാന്‍സും ഇതേ ബ്രാന്‍ഡിന്റെ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
പല അമേരിക്കന്‍ പ്രസിഡന്റുമാരുടെ പത്നിമാര്‍ ഈ ബ്രാന്‍ഡിന്റെ വസ്ത്രങ്ങള്‍ ധരിക്കുന്നത് സ്ഥിരം പതിവായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ജോ ബൈഡന്‍രെ ഭാര്യ ജില്‍ ബൈഡന്‍ കഴിഞ്ഞ നവംബറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴും ധരിച്ചിരുന്നത് ഇതേ കമ്പനിയുടെ ഗൗണ്‍ ആണ്.