യു എസ് ഓപ്പണ്‍ സെമിഫൈനലിലും ഫൈനലിലും അല്‍ക്കാരസിനായി ആര്‍ത്തുവിളിച്ചു; പ്രണയത്തിലാണോ എന്ന ചോദ്യത്തിന് സസ്‌പെന്‍സ് നിറച്ച് മറുപടി; സിന്നറിനെയും ഡേറ്റ് ചെയ്തു? ബ്രൂക്‌സിന് പ്രണയം ആരോടെന്ന് ആരാധകര്‍

Update: 2025-09-13 09:15 GMT

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ സൂപ്പര്‍താരങ്ങളായ കാര്‍ലോസ് അല്‍ക്കാരസിനെയും യാനിക് സിന്നറെയും ഒരുപോലെ ഡേറ്റ് ചെയ്തിരുന്നതായി സ്വിം സ്യൂട്ട് മോഡലിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകര്‍. മോഡലും റിയാലിറ്റി ഷോ താരവുമായ ബ്രൂക്‌സ് നാദെറാണ് താന്‍ ഇരുവരെയും ഡേറ്റ് ചെയ്തതായി വെളിപ്പെടുത്തിയത്. സെമിഫൈനലിലും ഫൈനലിലും അല്‍ക്കാരസിനായി ആര്‍ത്തുവിളിച്ച ബ്രൂക്‌സിനെയാണ് പാപ്പരാസികള്‍ ഒപ്പിയെടുത്തത്. ദിവസങ്ങള്‍ക്ക് ശേഷം സത്യത്തില്‍ അല്‍ക്കാരസുമായി പ്രണയത്തിലാണോ, ഉറപ്പിക്കാമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചതോടെ അക്കാര്യം തനിക്ക് ഉറപ്പ് പറയാന്‍ പറ്റില്ലെന്നായിരുന്നു സസ്‌പെന്‍സ് നിറച്ച് ഗ്രേസിന്റെ മറുപടി. ഇതോടെ അല്‍ക്കാരസിന്റെയും സിന്നറുടെയും ആരാധകര്‍ കടുത്ത ആകാംക്ഷയിലാണ്.

പേജ് സിക്‌സ് റേഡിയോയോട് ബ്രൂക്‌സിന്റെ സഹോദരി നടത്തിയ വെളിപ്പെടുത്തലാണ് വാര്‍ത്ത പുറത്തുവരാന്‍ കാരണം. വിന്നറിനൊപ്പമാണ് ബ്രൂക്‌സെന്നായിരുന്നു സഹോദരിയായ ഗ്രേസിന്റെ വെളിപ്പെടുത്തല്‍. വിന്നര്‍ അല്‍ക്കാരസായതോടെ ആരാധകരും ഉറപ്പിച്ചു. എന്നാല്‍ സിന്നറാണോ, അല്‍ക്കാരസാണോ മനസിലെന്ന് വെളിപ്പെടുത്താന്‍ ബ്രൂക്‌സ് തയാറായതുമില്ല.

ഈ വര്‍ഷം ആദ്യമാണ് റിയാലിറ്റി ഷോ താരമായ ഗ്ലെബ് സ്വാവ്‌ചെകോയുമായി ബ്രൂക്‌സ് പിരിഞ്ഞത്. ഇതിന് പിന്നാലെ താനിപ്പോഴും വില്യം ഹെയറുടെ ഭാര്യയാണെന്നും ബ്രൂക്‌സ് പ്രഖ്യാപിച്ചിരുന്നു. 2014ലാണ് വില്യമുമായുള്ള ബന്ധം ബ്രൂക്‌സ് അവസാനിപ്പിച്ചത്. ഇടക്കാലത്ത് യുഎസ് ഫുട്‌ബോളറായ ടോം ബ്രാഡിയുമായി താരം പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Similar News