ചെഹലിന്റെ പേരില്‍ ധനശ്രീയെ ട്രോളി മഹ്വാഷിനൊപ്പം സമയ് റെയ്നയുടെ വീഡിയോ; കയ്യോടെ പൊക്കിയതും നാല് കോടിയും വിഷയം; വളര്‍ത്തു നായയുടെ ചിത്രം പങ്കുവച്ചു ധനശ്രീയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി; ചെഹല്‍ - ധനശ്രീ പോര് വീണ്ടും സാമൂഹ്യ മാധ്യങ്ങളില്‍

Update: 2025-10-07 10:56 GMT

മുംബൈ: ആര്‍ജെ മഹ്വാഷിനൊപ്പം സറ്റാന്‍ഡ് അപ് കൊമേഡിയന്‍ സമയ് റെയ്നയുടെ ഒരു പോഡ്കാസ്റ്റ് വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ചെഹല്‍ - ധനശ്രീ പോര് വീണ്ടും ചര്‍ച്ചയാകുന്നു. അടുത്തിടെ റൈസ് ആന്‍ഡ് ഫോള്‍ എന്ന ടിവി റിയാലിറ്റി ഷോയില്‍ ദാമ്പത്യം തകര്‍ന്നതിന്റെ കാരണത്തെക്കുറിച്ച് ധനശ്രീ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമയ് റെയ്നയുടെ പോഡ്കാസ്റ്റ് വിഡിയോ പുറത്തുവന്നത്. ഇതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ധനശ്രീ വര്‍മയും തമ്മിലുള്ള വിവാഹവും വിവാഹമോചനവും ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ചയാകുന്നത്.

ചെഹലുമായി പ്രണയത്തിലാണെന്ന് അഭ്യൂഹമുള്ള ആര്‍ജെ മഹ്വാഷിനൊപ്പം സറ്റാന്‍ഡ് അപ് കൊമേഡിയന്‍ സമയ് റെയ്ന പങ്കുവച്ച പോഡ്കാസ്റ്റ് വിഡിയോയില്‍ ധനശ്രീയെ പരോക്ഷമായി പരിഹസിക്കുന്ന രീതിയിലാണ്. ഇതില്‍ പ്രതികരണവുമായി ചെഹലും ധനശ്രീയും തന്നെ രംഗത്തെത്തിയതോടെയാണ് ചെഹല്‍ ധനശ്രീ ബന്ധം വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ധനശ്രീയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ചെഹലുമായി ബന്ധപ്പെടുത്തി ധനശ്രീയെ പരിഹസിക്കുന്ന രീതിയിലും മഹ്വാഷിനെ പ്രകോപിപ്പിക്കുന്ന രീതിയിലുമാണ് സമയ് റെയ്നയുടെ വിഡിയോ. രണ്ടു മാസത്തിനിടെ ഒരുപാട് 'ഉയര്‍ച്ചയും താഴ്ചയും' (റൈസ് ആന്‍ഡ് ഫോള്‍) ഉണ്ടായതായി സമയ്, മഹ്വേഷിനോട് പറയുന്നു.

വിവാഹം കഴിഞ്ഞ രണ്ടു മാസം കഴിഞ്ഞപ്പോള്‍ ചെഹലിനെ കയ്യോടെ പൊക്കിയെന്നായിരുന്നു റൈസ് ആന്‍ഡ് ഫോള്‍ എന്ന റിയാലിറ്റി ഷോയില്‍ ധനശ്രീയുടെ വെളിപ്പെടുത്തല്‍. തന്റെ പ്രിയപ്പെട്ട അക്ഷരം 'എം' ആണെന്ന് ആര്‍ജെ മഹ്വാഷ് പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ഇതിനു മറുപടിയയായി 'യു', 'സീ' (U, Z) എന്നിവയാണ് തന്റെ പ്രിയപ്പെട്ട അക്ഷരങ്ങളെന്ന് സമയ് പറയുന്നു. യുസ്‌വേന്ദ്ര ചെഹലിനെ യുസീ എന്നാണ് അടുപ്പമുള്ളവര്‍ വിളിക്കുന്നത്.

8 കോടിയുടെ പകുതി എന്താണെന്നും വിഡിയോയില്‍ സമയ്, മഹ്വാഷിനോട് ചോദിക്കുന്നുണ്ട്. അതിന് മഹ്വാഷ് '4 കോടി' എന്ന് ഉത്തരം നല്‍കുന്നു. വിവാഹമോചനത്തിന്റെ ഭാഗമായി ധനശ്രീക്ക് ചെഹല്‍ നാലു കോടി രൂപ ജീവനാംശമായി നല്‍കിയിരുന്നെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതു സൂചിപ്പിച്ചായിരുന്നു ഈ ചോദ്യം. ഇത്തരത്തില്‍ പരോക്ഷമായി പല രീതിയില്‍ ധനശ്രീയെ വിഡിയോയില്‍ പരിഹസിക്കുന്നു. ഇതിനു താഴെ ചെഹല്‍ കമന്റിടുകയും ചെയ്തു. 'ഒരു കേസിനു കൂടി തയാറായിക്കോളൂ' എന്നായിരുന്നു ചെഹലിന്റെ മറുപടി.

പിന്നാലെ തന്റെ ഇസ്റ്റഗ്രാം പേജിലൂടെ ധനശ്രീയും പ്രതികരിച്ചു. വളര്‍ത്തു നായയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ധനശ്രീയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. 'വിഷമിക്കേണ്ട സുഹൃത്തുക്കളേ, എന്റെ അമ്മ നല്ല സമയം ആസ്വദിക്കുന്നു' എന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു. വിവാഹമോചനക്കേസിനായി കോടതിയിലെത്തിയ ചെഹല്‍ 'ഷുഗര്‍ ഡാഡി' എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചത് വന്‍ ചര്‍ച്ചയായിരുന്നു. ഇതു സൂചിപ്പിച്ചായിരുന്നു ധനശ്രീയുടെ വാക്കുകള്‍.

2020 ഡിസംബറിലാണ് യുസ്‌വേന്ദ്ര ചെഹലും ധനശ്രീയും തമ്മില്‍ വിവാഹിതരായത്. 18 മാസം വേര്‍പിരിഞ്ഞു താമസിച്ചശേഷം 2025 മാര്‍ച്ചിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായത്.

Similar News