അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചു വരവ് ഗംഭീരമാക്കി കുൽദീപ് യാദവ്; ടി20 ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയില്‍ ആര്‍ അശ്വിനെ മറികടന്ന് ചൈനാമാൻ

Update: 2025-09-11 08:06 GMT

ദുബായ്: ടി20 ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയില്‍ ആര്‍ അശ്വിനെ മറികടന്ന് ചൈനാമാൻ ബൗളറായ കുല്‍ദീപ് യാദവ്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ മികച്ച പ്രകടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചു വരവ് കുൽദീപ് ഗംഭീരമാക്കി. മത്സരത്തിൽ 13 പന്തിൽ നിന്ന് 4 വിക്കറ്റുകളാണ് കുൽദീപ് സ്വന്തമാക്കിയത്.

2017ൽ ടി20യിൽ അരങ്ങേറ്റം കുറിച്ച കുൽദീപിന് നിലവിൽ 41 മത്സരങ്ങളിൽ നിന്ന് 73 വിക്കറ്റുകളുണ്ട്. 72 വിക്കറ്റുകളായിരുന്നു അശ്വിന്റെ പേരിൽ ഉണ്ടായിരുന്നത്. നിലവിൽ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ അർഷ്ദീപ് സിങ് (99 വിക്കറ്റുകൾ) ആണ് ഒന്നാം സ്ഥാനത്ത്. യുസ്വേന്ദ്ര ചാഹൽ (96 വിക്കറ്റുകൾ), ഹർദിക് പാണ്ഡ്യ (94 വിക്കറ്റുകൾ), ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ (90 വിക്കറ്റുകൾ വീതം) എന്നിവരാണ് തൊട്ടുപിന്നിൽ. ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കുൽദീപ് യാദവ്.

Tags:    

Similar News