ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്ന് ലണ്ടനില്‍
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-24 10:48 GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ലണ്ടനിലായിരുന്നു അന്ത്യം. ഇടംകൈയന്‍ സ്പിന്നറായിരുന്നു. കുറച്ചു കാലമായി ലണ്ടനിലായിരുന്നു താമസം. ഇന്ത്യക്കുവേണ്ടി 1979-83 കാലത്ത് 33 ടെസ്റ്റും 15 ഏകദിനവും ദിലീപ് ദോഷി കളിച്ചു. ടെസ്റ്റില്‍ 114 വിക്കറ്റും ഏകദിനത്തില്‍ 22 വിക്കറ്റും നേടിയിട്ടുണ്ട്.1979-ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്.
ഗുജറാത്തിലെ രാജ്കോട്ടില്‍ ജനിച്ച ദിലീപ് ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധ നേടിയത്. ലോര്‍ഡ്സില്‍ നടന്ന ബിസിസിഐ അവാര്‍ഡ് ദാന ചടങ്ങിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ദോഷി പങ്കെടുത്തിരുന്നു.