സെഞ്ച്വറിയുമായി വഴികാട്ടി റൂട്ട്; അര്‍ദ്ധശതകവുമായി ബെന്‍ സ്റ്റോക്കും ഓലിപോപ്പും; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍; ഒന്നാം ഇന്നിങ്‌സില്‍ 186 റണ്‍സിന്റെ ലീഡ്; മൂന്നാം ദിനം ഇംഗ്ലണ്ട് 7 ന് 544
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍
മാഞ്ചസ്റ്റര്‍:മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് ശക്തമായ നിലയില്‍.മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ 135 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍.ഇതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങസ് ലീഡ് 186 റണ്‍സായി.മൂന്നാംദിനം കളിയവസാനിക്കുമ്പോള്‍ 21 റണ്‍സുമായി ലാം ഡോസനും 77 റണ്‍സുമായി ബെന്‍ സ്റ്റോക്സുമാണ് ക്രീസില്‍.പിരിയാത്ത എട്ടാം വിക്കറ്റില്‍ ഇരുവരും 16 റണ്‍സ് കൂട്ടിച്ചേര്‍ത്തു.സെഞ്ചുറിയുമായി ജോ റൂട്ടും അര്‍ധ സെഞ്ചുറികളുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ആണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.
ടെസ്റ്റിലെ 38ാം സെഞ്ചറി കുറിച്ച ജോ റൂട്ട് (150), ഒലി പോപ്പ് (71), ഹാരി ബ്രൂക്ക് (മൂന്ന്), ജെയ്മി സ്മിത്ത് (ഒന്‍പത്), ക്രിസ് വോക്സ് (നാല്) എന്നിവരാണ് മൂന്നാം ദിനം ദിനം പുറത്തായ ഇംഗ്ലണ്ട് താരങ്ങള്‍.ഓപ്പണര്‍മാരായ സാക് ക്രൗലി (84), ബെന്‍ ഡക്കറ്റ് (94) എന്നിവര്‍ രണ്ടാം ദിനം അവസാന സെഷനില്‍ പുറത്തായിരുന്നു.ഇന്ത്യയ്ക്കായി വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അംശുല്‍ കംബോജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ടെസ്റ്റ് റെക്കോര്‍ഡുകള്‍ കീഴടക്കാനുള്ള യാത്രയില്‍ മറ്റൊരു സെഞ്ചറി കുറിച്ച ജോ റൂട്ട്, 178 പന്തില്‍ 12 ഫോറുകള്‍ സഹിതമാണ് മൂന്നക്കത്തിലെത്തിയത്. റൂട്ടിന്റെ 38ാം ടെസ്റ്റ് സെഞ്ചറിയാണിത്. ഇതോടെ സെഞ്ചറികളുടെ എണ്ണത്തില്‍ റൂട്ട് കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം നാലാം സ്ഥാനത്തെത്തി.ടീം സ്‌കോര്‍ 499-ല്‍ നില്‍ക്കേ രവീന്ദ്ര ജഡേജയെറിഞ്ഞ ഓവറില്‍ ധ്രുവ് ജുറേല്‍ സ്റ്റമ്പുചെയ്ത് റൂട്ടറുത്തു. അപ്പോഴേക്ക് റൂട്ട് 248 പന്തില്‍ 150 റണ്‍സും ടെസ്റ്റില്‍ ഒട്ടേറെ റെക്കോഡുകളും സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.
റൂട്ടും ഒലീ പോപ്പും ചേര്‍ന്ന മൂന്നാംവിക്കറ്റ് കൂട്ടുകെട്ടാണ് വെള്ളിയാഴ്ച ഇന്ത്യക്ക് തിരിച്ചടിയായത്. ഒലീ പോപ്പ് 71 റണ്‍സെടുത്ത് ആദ്യം പുറത്തായി. വാഷിങ്ടണ്‍ സുന്ദറിനാണ് വിക്കറ്റ്. ടീം സ്‌കോര്‍ 197-ല്‍ ഒരുമിച്ച കൂട്ടുകെട്ട് 341-ലാണ് പിരിഞ്ഞത്. 144 റണ്‍സിന്റെ കൂട്ടുകെട്ട്. ഇതിനിടെ ഹാരി ബ്രൂക്ക് (3) കാര്യമായ പ്രകടനം നടത്താതെ പുറത്തായി. വാഷിങ്ടണ് തന്നെയാണ് വിക്കറ്റ്.പിന്നീട് റൂട്ടും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും തമ്മിലായി ഇന്ത്യയെ വലച്ച അടുത്ത കൂട്ടുകെട്ട്. അഞ്ചാംവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 150 റണ്‍സ് പടുത്തതോടെ ഇന്ത്യ വലിയ ലീഡ് വഴങ്ങി.
നന്നായിക്കളിച്ചുകൊണ്ടിരുന്ന ബെന്‍ സ്റ്റോക്സ് സ്വന്തം സ്‌കോര്‍ 66-ല്‍ നില്‍ക്കേ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് ദേഹത്ത് കൊണ്ടതിനെത്തുടര്‍ന്ന് താരം മടങ്ങിപ്പോവാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. പിന്നീട് ക്രീസില്‍ തിരിച്ചെത്തി. നേരത്തെ, സെഞ്ചറിയിലേക്ക് നീങ്ങുകയായിരുന്ന ഒലി പോപ്പിനെയും ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ അഞ്ചിലുള്ള ഹാരി ബ്രൂക്കിനെയും പുറത്താക്കിയ വാഷിങ്ടന്‍ സുന്ദര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചതാണ്. എട്ടു റണ്‍സിനിടെ രണ്ടു വിക്കറ്റ് പിഴുതാണ് വാഷിങ്ടന്‍ സുന്ദര്‍ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. 128 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം ഒലി പോപ്പിനെ സ്ലിപ്പില്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചാണ് സുന്ദര്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
മൂന്നാം വിക്കറ്റില്‍ ജോ റൂട്ടിനൊപ്പം 144 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഒലി പോപ്പ് മടങ്ങിയത്. അധികം വൈകാതെ ഹാരി ബ്രൂക്കിനെയും സുന്ദര്‍ തന്നെ പുറത്താക്കി.12 പന്തില്‍ മൂന്നു റണ്‍സ് മാത്രമെടുത്ത ബ്രൂക്കിനെ, വിക്കറ്റിനു പിന്നില്‍ ധ്രുവ് ജുറേല്‍ പിടികൂടി.റൂട്ടും സ്റ്റോക്സും പോരാട്ടം ഏറ്റെടുത്തതോടെ ഒരു ഘട്ടത്തില്‍ നാലിന് 499 റണ്‍സ് എന്ന നിലയിലെത്തിയ ഇംഗ്ലണ്ടിനെ, പിന്നീട് 29 റണ്‍സിനിടെ മൂന്നു വിക്കറ്റ് പിഴുത് ഇന്ത്യ ഏഴിന് 528 റണ്‍സ് എന്ന നിലയിലാക്കി.248 പന്തില്‍ 14 ഫോറുകളോടെ 150 റണ്‍സെടുത്ത റൂട്ടിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ധ്രുവ് ജുറേല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി.19 പന്തില്‍ ഒരു ഫോര്‍ സഹിതം ഒന്‍പത് റണ്‍സെടുത്ത സ്മിത്തിനെ ബുമ്രയും 17 പനതില്‍ നാലു റണ്‍സെടുത്ത ക്രിസ് വോക്സിനെ സിറാജും പുറത്താക്കി.
നേരത്തേ ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 166 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഇരുവരും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 166 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സാക് ക്രോളിയെ (113 പന്തില്‍ 84) പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കെ.എല്‍. രാഹുലിന് ക്യാച്ചായാണ് മടക്കം.മറുവശത്ത് ഏകദിന ശൈലിയില്‍ ബാറ്റുവീശിക്കൊണ്ടിരുന്ന ബെന്‍ ഡക്കറ്റ് സെഞ്ചുറിക്കരികേ, 94 റണ്‍സില്‍ പുറത്തായി. 100 പന്തുകളില്‍നിന്നാണ് നേട്ടം. അരങ്ങേറ്റതാരം അന്‍ഷുല്‍ കംബോജിനാണ് വിക്കറ്റ്.
അപ്പോഴേക്കും ടീം സ്‌കോര്‍ 197-ലെത്തിയിരുന്നു. പിന്നാലെ പോപ്പും റൂട്ടും ക്രീസില്‍ തുടര്‍ന്ന് 250 റണ്‍സും കടന്ന് മുന്നേറുകയാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 114.1 ഓവറില്‍് 358 റണ്‍സ് നേടുന്നതിനിടെ എല്ലാവരെയും നഷ്ടപ്പെട്ടു. അഞ്ചുവിക്കറ്റ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് സന്ദര്‍ശകരെ എറിഞ്ഞിട്ടത്. കഴിഞ്ഞ ദിവസം കാല്‍പ്പാദത്തിന് പരിക്കേറ്റ് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങിയ ഋഷഭ് പന്ത്, ടീമിന്റെ ആവശ്യാനുസരണം വ്യാഴാഴ്ച വീണ്ടുമെത്തി ബാറ്റുചെയ്തു. പരിക്ക് വലച്ചിട്ടും 27 പന്തുകള്‍ നേരിട്ട താരം അര്‍ധ സെഞ്ചുറി (54) നേടി പുറത്തായി. ഒന്‍പതാമനായാണ് മടങ്ങിയത്.