കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിന് ഗ്രീൻഫീൽഡ് വേദിയാകും; മത്സരം സെപ്റ്റംബർ 27-ന്

Update: 2026-03-26 13:30 GMT

തിരുവനന്തപുരം: ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും തലസ്ഥാന നഗരി. വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. സെപ്റ്റംബർ 27-നാണ് പോരാട്ടം. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് വിൻഡീസ് പര്യടനത്തിലുള്ളത്.

രണ്ടാം ഏകദിന മത്സരം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലും മൂന്നാം ഏകദിനം ഒക്ടോബർ മൂന്നിന് ചണ്ഡിഗഡിലും നടക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഒക്ടോബർ ആറിനാണ് ആരംഭിക്കുന്നത്. ലക്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 17-ന് ബംഗളൂരുവിലാണ് പരമ്പര അവസാനിക്കുന്നത്.

ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരുന്ന പര്യടനത്തിന്റെ ഷെഡ്യൂൾ ബിസിസിഐ പുറത്തുവിട്ടു. മാസങ്ങൾക്ക് ശേഷം ഗ്രീൻഫീൽഡിൽ വീണ്ടും അന്താരാഷ്ട്ര മത്സരം എത്തുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ കായിക പ്രേമികൾ.

Tags:    

Similar News