ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോര് ഫെബ്രുവരി 23 ന് ദുബായില്‍ വച്ച്; ഫെബ്രുവരി 19ന്, കറാച്ചിയില്‍ പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരത്തോടെ തുടക്കം; ഫൈനല്‍ മാര്‍ച്ച് 9 ന് ലാഹോറില്‍; ഇന്ത്യ യോഗ്യത നേടിയാല്‍ ദുബായിലും; ചാമ്പ്യന്‍സ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി

ചാമ്പ്യന്‍സ് ട്രോഫി സമയക്രമം പ്രഖ്യാപിച്ച് ഐസിസി

Update: 2024-12-24 13:19 GMT

ദുബായ്: ഏറെ വൈകിയെങ്കിലും 2025ലെ ചാമ്പ്യന്‍സ് ട്രോഫി സമയക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഹൈബ്രിഡ് മാതൃകയില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ഫെബ്രുവരി 19ന്, കറാച്ചിയില്‍ പാക്കിസ്ഥാന്‍-ന്യൂസിഡലന്‍ഡ് മത്സരത്തോടെ ആരംഭിക്കും. മാര്‍ച്ച് 9 നാണ് ഫൈനല്‍. ഫെബ്രുവരി 20 ന് ദുബായില്‍ വച്ചാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ എല്ലാം മത്സരങ്ങളും ദുബായില്‍ വച്ചാണ്.

മത്സരിക്കുന്ന എട്ട് ടീമുകളെ രണ്ടുഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാന്‍, ഇന്ത്യ, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകളാണ്. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, എന്നീ ടീമുകളും.

ഇന്ത്യ-പാക് മത്സരം ദുബായില്‍ വച്ച് ഫെബ്രുവരി 23 നാണ്. പാകിസ്ഥാനിലും, ദുബായിലുമായിട്ടാണ് 15 മത്സരങ്ങളെന്ന് ഐസിസി അറിയിച്ചു. പാക്കിസ്ഥാനില്‍, റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നീ മത്സരവേദികളാണുള്ളത്. ഓരോ പാകിസ്ഥാന്‍ വേദിയിലും മൂന്നുഗ്രൂപ്പ് മത്സരങ്ങള്‍ വീതം. ലാഹോറിലായിരിക്കും രണ്ടാം സെമി ഫൈനല്‍.

മാര്‍ച്ച് 9 ന് ലാഹോറിലായിരിക്കും ഫൈനല്‍ മത്സരവും. ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ ഫൈനല്‍ ദുബായിലായിരിക്കും. സെമി ഫൈനലുകള്‍ക്കും ഫൈനലിനും റിസര്‍വ് ദിനങ്ങള്‍ ഉണ്ടാകും. ഇന്ത്യ ഉള്‍പ്പെടുന്ന മൂന്നു ഗ്രൂപ്പ് മത്സരങ്ങളും ആദ്യ സെമിയും ദുബായില്‍ വച്ചാണ്.


ഗ്രൂപ്പ് എ-

പാക്കിസ്ഥാന്‍, ഇന്ത്യ, ന്യൂസിഡലന്‍ഡ്, ബംഗ്ലാദേശ്

ഗ്രൂപ്പ് ബി- ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്

 മത്സരക്രമം

ഫെബ്രുവരി 19: പാക്കിസ്ഥാന്‍ V ന്യൂസിലന്‍ഡ്-കറാച്ചി

ഫെബ്രുവരി 20-ബംഗ്ലാദേശ് V ഇന്ത്യ-ദുബായ്

ഫെബ്രുവരി 21-അഫ്ഗാനിസ്ഥാന്‍ V ദക്ഷിണാഫ്രിക്ക-കറാച്ചി

ഫെബ്രുവരി 22-ഓസ്‌ട്രേലിയ V ഇംഗ്ലണ്ട്-ലാഹോര്‍

ഫെബ്രുവരി 23-പാക്കിസ്ഥാന്‍ V ഇന്ത്യ-ദുബായ്

ഫെബ്രുവരി 24- ബംഗ്ലാദേശ് V ന്യൂസിലന്‍ഡ്- റാവല്‍പിണ്ടി

ഫെബ്രുവരി 25- ഓസ്‌ട്രേലിയ V ദക്ഷിണാഫ്രിക്ക-റാവല്‍പിണ്ടി

ഫെബ്രുവരി 26- അഫ്ഗാനിസ്ഥാന്‍ V ഇംഗ്ലണ്ട്- ലാഹോര്‍

ഫെബ്രുവരി 27- പാക്കിസ്ഥാന്‍ V ബംഗ്ലാദേശ്- റാവല്‍പിണ്ടി

ഫെബ്രുവരി 28- അഫ്ഗാനിസ്ഥാന്‍ V ഓസ്‌ട്രേലിയ-ലാഹോര്‍

മാര്‍ച്ച് 1- ദക്ഷിണാഫ്രിക്ക V ഇംഗ്ലണ്ട്- കറാച്ചി

മാര്‍ച്ച് 2- ന്യൂസിലന്‍ഡ് V ഇന്ത്യ-ദുബായ്

മാര്‍ച്ച് 4 സെമിഫൈനല്‍ 1, ദുബായ്

മാര്‍ച്ച് 5- സെമിഫൈനല്‍ 2-ലാഹോര്‍

മാര്‍ച്ച് 9- ഫൈനല്‍ ലാഹോര്‍ ( ഇന്ത്യ യോഗ്യത നേടിയാല്‍ ദുബായില്‍)

മാര്‍ച്ച് 10 റിസര്‍വ് ദിനം

എല്ലാ മത്സരങ്ങളും ഡേ -നൈറ്റ്


Tags:    

Similar News