ഐസിസി ചാമ്പ്യന്‍സ് ട്രേഫിയില്‍ ടീമിനെ പ്രഖ്യാപിക്കാതെ ഇന്ത്യ; ഐസിസിയോട് സമയം നീട്ടി ചോദിച്ച് ബിസിസിഐ: ടീം പ്രഖ്യാപണം നീളാന്‍ സാധ്യത

Update: 2025-01-13 12:52 GMT

മുംബൈ: അടുത്ത മാസം 19ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കുന്ന ടീമിനെ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍, ബംഗ്‌ളാദേശ്, ന്യൂസിലന്‍ഡ് ടീമുകള്‍ ഇന്നലെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്ക, ഓസീസ് ടീമുകളും ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടീം ഇന്ത്യയുടെ പ്രഖ്യാപനം ഇനിയും നീളുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

സിലക്ഷന്‍ കമ്മിറ്റി യോഗം ഈ മാസം 18, 19 തിയതികളില്‍ ഒന്നില്‍ നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. അതേസമയം, ടൂര്‍ണമെന്റില്‍ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന് തീയതി ഇന്നലെയായിരുന്നു. ടീമിനെ പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വം നേരിടുന്നതിനാല്‍ ഐസസിയോട് ബിസിസിഐ സമയം നീട്ടി ചോദിച്ചതായാണ് റിപ്പോര്‍ട്ട്. ഇംഗ്‌ളണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല.

നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ മാത്രമാണ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര, ചാംപ്യന്‍സ് ട്രോഫി ടീമുകളെയാണ് ഇനി പ്രഖ്യാപിക്കേണ്ടത്. ബംഗ്ലാദേശാണ് ആദ്യ മത്സരത്തിലെ ഇന്ത്യയുടെ എതിരാളികള്‍.

Tags:    

Similar News