അഭിഷേകിന് വീണ്ടും 'മുട്ട'; അഹമ്മദാബാദിൽ ഡച്ച് പടയ്ക്കെതിരെ പതറി ഇന്ത്യ; തുടക്കത്തിലേ പ്രഹരമേൽപ്പിച്ച് ആര്യൻ ദത്ത്; സൂര്യയും തിലകും ക്രീസിൽ

Update: 2026-02-18 14:08 GMT

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ നിരയിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർക്ക് പകരം അർഷ്ദീപ് സിംഗും വാഷിംഗ്ടൺ സുന്ദറും ടീമിൽ ഇടംപിടിച്ചു.

നിലവിൽ 4.2 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ്. ഓപ്പണർ അഭിഷേക് ശർമ്മയെ ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ആര്യൻ ദത്തിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് താരം മടങ്ങിയത്. മൂന്ന് പന്തുകൾ കളിച്ച താരത്തിന് ഒരു റൺ പോലും നേടാനായില്ല. അക്രമിച്ചു കളിക്കാൻ ശ്രമിച്ച ഇഷാൻ കിഷനും അധികനേരം ക്രീസിൽ തുടരാനായില്ല. 7 പന്തിൽ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 18 റൺസെടുത്ത കിഷനെയും ആര്യൻ ദത്താണ് മടക്കിയത്.

നിലവിൽ 4.5 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എന്ന നിലയിലാണ്. 18 പന്തിൽ 25 റൺസുമായി തിലക് വർമ്മയും, ഒരു റണ്ണുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ക്രീസിലുള്ളത്. നെതർലൻഡ്‌സിനായി ആര്യൻ ദത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. 2022 ലോകകപ്പിൽ നടന്ന ആ മത്സരത്തിൽ 56 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു.

ഇതിനോടകം തന്നെ സൂപ്പര്‍ 8 യോഗ്യത ഉറപ്പാക്കിയ ഇന്ത്യ, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരമാണ് കളിക്കുന്നത്. ലോകകപ്പില്‍ ഇതുവരെ അക്കൗണ്ട് തുറക്കാൻ അഭിഷേക് ശർമ്മയ്ക്ക് ആയിട്ടില്ല. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് പൂജ്യത്തിന് പുറത്താകുന്നത്. അമേരിക്കക്കും പാകിസ്ഥാനുമെതിരെ പൂജ്യത്തിന് പുറത്തായ അഭിഷേകിന് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് ഫോമിലെത്തേണ്ടത് അനിവാര്യമായിരുന്നു.

ഇന്ത്യൻ ടീം:

അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

നെതർലൻഡ്‌സ് ടീം:

മൈക്കൽ ലെവിറ്റ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡെ, കോളിൻ അക്കർമാൻ, സ്കോട്ട് എഡ്വേർഡ്സ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), സാക് ലയൺ-കാഷെ, ലോഗൻ വാൻ ബീക്ക്, നോഹ ക്രോസ്, ആര്യൻ ദത്ത്, റോളോഫ് വാൻ ഡെർ മെർവ്, കൈൽ ക്ലെയ്ൻ.

Tags:    

Similar News