ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ തിരിച്ചടി; നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ജയസ്വാള്‍ ഡോള്‍ഡന്‍ ഡക്കില്‍ പുറത്ത്; സ്റ്റാര്‍ക്കിന് വിക്കറ്റ്
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കി. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.എല്‍ബിഡബ്‌ള്യു ആയിരുന്നു. റിവ്യൂ നല്‍കാതെ ജയ്‌സ്വാള്‍ പുറത്തേക്ക് നീങ്ങുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ നിര്‍ണായക ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരിഞ്ഞെടുക്കയായിരുന്നു. വണ്‍ഡൗണായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍(19), കെ.എല്‍ രാഹുല്‍ (9) എന്നിവരാണ് ക്രീസില്‍. ഇന്ത്യ 30 ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ ബാറ്റിങ് തുടരുകയാണ്.
പെര്‍ത്ത് ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഇറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തിയപ്പോള്‍ ധ്രുവ് ജുറെലും ദേവ്ദത്ത് പടിക്കലും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. സ്പിന്‍ നിരയില്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തി. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ പറഞ്ഞതിനുസരിച്ച് ജയസ്വാളിന് ഒപ്പം രാഹുലാണ് ഓപ്പണിങ്ങിന് ഇറങ്ങിയത്. രോഹിത് മധ്യ നിരയില്‍ കളിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തുന്നതോടെ ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യക്ക് ഉള്ളത്. പെര്‍ത്തില്‍ ജയിച്ചതിനാല്‍ അതിന്റെ ആത്മവിശ്വാസവും ഇന്ത്യക്ക് ഉണ്ട്. എന്നാല്‍ പെര്‍ത്തിലെ ദയനീയ തോല്‍വിക്ക് പകരം വീട്ടാനായിരിക്കും ഓസീസിന്റെ ലക്ഷ്യം. അഡ്ലെയ്ഡില്‍ നടന്ന കഴിഞ്ഞ 7 ഡേ-നൈറ്റ് ടെസ്റ്റുകളുടെ വിജയ ചരിത്രം ഓസീസാണ് ഉള്ളത്.
ആദ്യ രണ്ട് ദിവസങ്ങളില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെങ്കിലും അവസാന ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണും ബൗണ്‍സും കിട്ടുന്നതാണ് ചരിത്രം. 2020-21 പരമ്പരയില്‍ ഇതേവേദിയില്‍ കളിച്ച ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ വെറും 36 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.