ഒരോവറിൽ രണ്ട് ബാറ്റർമാരെ കൂടാരത്തിലെത്തിച്ച് രേണുക സിംഗ്; ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കം; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ
തിരുവനന്തപുരം: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ശ്രീലങ്കയെ ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9 ഓവർ പിന്നിടുമ്പോൾ 40 റൺസിന് 3 വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക. നിലവിൽ പരമ്പരയിൽ 2-0ന് മുന്നിട്ടുനിൽക്കുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിലെ വിജയം പരമ്പര നേടാൻ നിർണായകമാണ്.
തുടക്കത്തിൽ തന്നെ ശ്രീലങ്കൻ മുൻനിരയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. രേണുക സിംഗ് താക്കൂർ ഒരു ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. ഹാസിനി പെരേര (25), ഹർഷിത സമരവിക്രമാ (2) എന്നിവരുടെ വിക്കറ്റുകളാണ് രേണുക നേടിയത്. ദീപ്തി ശർമ ലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തുവിനെ (3 റൺസ്) പുറത്താക്കി.
ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ഹർമൻപ്രീത് കൗർ ഇന്ന് കളിക്കാനിറങ്ങുന്നത്. സ്നേഹ് റാണ, അരുന്ധതി റെഡ്ഡി എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ, ദീപ്തി ശർമ്മയും രേണുക സിംഗും പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തി.
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ: സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, വൈഷ്ണവി ശർമ, ക്രാന്തി ഗൗദ്, രേണുക സിംഗ് താക്കൂർ, ശ്രീ ചരണി.
ശ്രീലങ്കൻ പ്ലേയിംഗ് ഇലവൻ: ചമാരി അത്തപ്പത്തു (ക്യാപ്റ്റൻ), ഹസിനി പെരേര, ഹർഷിത സമരവിക്രമ, നിമിഷ മധുഷാനി, കവിഷ ദിൽഹാരി, നീലക്ഷിക സിൽവ, ഇമേഷ ദുലാനി, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പർ), മൽഷ ഷെഹാനി, ഇനോക രണവീര, മൽകി മദാര.