ഐപിഎല്‍ ഓറഞ്ച് ക്യാപ് പോരാട്ടം മുറുകുന്നു; രാജസ്ഥാനെതിരായ മത്സരത്തോടെ വീണ്ടും ഒന്നാമനായി സൂര്യകുമാര്‍ യാദവ്; പട്ടികയില്‍ രണ്ടാമനായി സായി സുദര്‍ശന്‍

ഐപിഎല്‍ ഓറഞ്ച് ക്യാപ് പോരാട്ടം മുറുകുന്നു

Update: 2025-05-02 11:09 GMT

ജയ്പൂര്‍: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടം മുറുകുന്നു. സീസണ്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ 23 പന്തില്‍ പുറത്താകാതെ 48 റണ്‍സ് നേടിയാണ് സൂര്യ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തിയത്. സീസണില്‍ 11 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 467 റണ്‍സാണ് സൂര്യകുമാറിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ?ഗുജറാത്ത് ടൈറ്റന്‍സിന്റെ സായി സുദര്‍ശന് 456 റണ്‍സാണ് നേടാന്‍ സാധിച്ചിട്ടുള്ളത്.

റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമന്‍. 10 മത്സരങ്ങളില്‍ നിന്ന് 443 റണ്‍സാണ് വിരാട് നേടിയിരിക്കുന്നത്. 11 മത്സരങ്ങളില്‍ നിന്നായി 426 റണ്‍സ് നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാളാണ് പട്ടികയില്‍ നാലാമത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 406 റണ്‍സ് നേടിയ ?ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്‌ലര്‍ അഞ്ചാം സ്ഥാനത്തുണ്ട്.

അതിനിടെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. റയാന്‍ റിക്ലത്തണ്‍ 61, രോഹിത് ശര്‍മ 53, സൂര്യകുമാര്‍ യാദവ്, ?ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ പുറത്താകാതെ 48 റണ്‍സ് എന്നിങ്ങനെ മുംബൈ നിരയില്‍ സംഭാവന ചെയ്തു.

Tags:    

Similar News