ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17 ന് പുനരാരംഭിക്കും; ആറ് വേദികളിലായി മത്സരങ്ങള്‍; പ്ലേ ഓഫ്, ക്വാളിഫയര്‍, എലിമിനേറ്റര്‍ മത്സര തീയതികളും പുറത്ത്; കലാശ പോരാട്ടം ജൂണ്‍ 3 ന്

ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17 ന് പുനരാരംഭിക്കും

Update: 2025-05-12 17:40 GMT

മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷ മധ്യേ നിര്‍ത്തി വച്ച 2025 ലെ ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17 ( ശനിയാഴ്ച) പുനരാരംഭിക്കും. ഒരാഴ്ചത്തേക്കാണ് ഐപിഎല്‍ നിര്‍ത്തി വച്ചത്. ബാക്കി സീസണ്‍ ആറ് വേദികളിലായി നടത്തും. ജൂണ്‍ 3 നാണ് ഫൈനല്‍.

പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നിട്ടുണ്ട്. ഒന്നാം ക്വാളിഫയര്‍ മത്സരം മെയ് 29നും എലിമിനേറ്റര്‍ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ 1ന് നടക്കും. തുടര്‍ന്ന് ജൂണ്‍ 3നാണ് കലാശപ്പോരാട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.


പുതിയ സമയക്രമം

മെയ് 17-7.30 pm-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്( വേദി-ബെംഗളൂരു)

മെയ് 18-3.30 pm-രാജസ്ഥാന്‍ റോയല്‍സ് vs പഞ്ചാബ് കിങ്‌സ്( ജയ്പൂര്‍)

മെയ് 18-7.30 pm- ഡല്‍ഹി കാപ്പിറ്റല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് ( ഡല്‍ഹി)

മെയ് 19-7.30 pm- ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs സണ്‍റൈസഴ്‌സ്( ലക്‌നൗ)

മെയ് 20-7.30 pm- ചെന്നൈ സൂപ്പര്‍ കിങ്‌സ് vs രാജസ്ഥാന്‍ റോയല്‍സ്( ഡല്‍ഹി)

മെയ് 21-7.30 pm- മുംബൈ ഇന്ത്യന്‍സ് vs ഡല്‍ഹി കാപ്പിറ്റല്‍സ്( മുംബൈ)

മെയ് 22-7.30 pm-ഗുജറാത്ത് ടൈറ്റന്‍സ് vs ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്( അഹമ്മദബാദ്)

മെയ് 23- 7.30 pm- റോയല്‍ ചലഞ്ചേഴ്‌സ് vs സണ്‍റൈസേഴ്‌സ്( ബെംഗളൂരു)

മെയ് 24-7.30 pm- പഞ്ചാബ് കിങ്‌സ് vs ഡല്‍ഹി കാപ്പിറ്റല്‍സ്( ജയ്പൂര്‍)

മെയ് 25-3.30 pm- ഗുജറാത്ത് ടൈറ്റന്‍സ് vs പഞ്ചാബ് കിങ്‌സ് ( അഹമ്മദാബാദ്)

മെയ് 25-7.30 pm- സണ്‍റൈസേഴ്‌സ് vs മുംബൈ ഇന്ത്യന്‍സ്( ഡല്‍ഹി)

മെയ് 26-7.30 pm- രാജസ്ഥാന്‍ റോയല്‍സ് vs ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്( ജയ്പൂര്‍)

മെയ് 27-7.30 pm- ചെന്നൈ vs ഗുജറാത്ത്( ലക്‌നൗ)

മെയ് 28- 7.30 pm- കൊല്‍ക്കത്ത vs ഡല്‍ഹി( ഡല്‍ഹി)

മെയ് 29-7.30 pm- ക്വാളിഫയര്‍ 1 ( വേദി പിന്നീട്)

മെയ് 30-7.30 pm- എലിമിനേറ്റര്‍ ( വേദി പിന്നീട്)

മെയ് 31-7.30 pm- ക്വാളിഫയര്‍ 2 ( വേദി പിന്നീട്)

ജൂണ്‍ 2 -7.30 pm-( വേദി പിന്നീട്)

ജൂണ്‍ 3-7.30 pm-( വേദി പിന്നീട്)




 


Tags:    

Similar News