'സ്പിന്നർമാരെ നന്നായി കളിക്കുന്നു, അവനെ മധ്യനിരയിൽ പരീക്ഷിക്കാൻ സാധ്യതയുണ്ട്'; ഏഷ്യാ കപ്പിൽ വിക്കറ്റ് കീപ്പറായി ആ താരത്തെ പരിഗണിക്കണമെന്ന് ഇർഫാൻ പത്താൻ

Update: 2025-09-03 07:13 GMT

ബറോഡ: ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെ പരിഗണിക്കണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. നിലവിലെ സാഹചര്യത്തിൽ ശുഭ്മാൻ ഗിൽ ഓപ്പണറായും വൈസ് ക്യാപ്റ്റനായും ടീമിലെത്തിയതോടെ സഞ്ജുവിന്റെ സ്ഥാനം സംബന്ധിച്ച് ചർച്ചകൾ സജീവമായിരിക്കുകയാണ്.

ഏഷ്യാ കപ്പിൽ അഞ്ചാം നമ്പറോ ആറാം നമ്പറോ പോലുള്ള മധ്യനിര പൊസിഷനുകളിൽ കളിക്കുമ്പോൾ സ്പിന്നർമാരെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സഞ്ജുവിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനമെന്ന് പത്താൻ പറഞ്ഞു. ടോപ് ഓർഡറിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരങ്ങളെ പെട്ടെന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്നും അവർക്ക് തുടർച്ചയായി അവസരം നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പിന്നർമാർക്കെതിരെ ആധിപത്യം പുലർത്താനും ബൗണ്ടറികൾ കണ്ടെത്താനും സഞ്ജുവിന് മിടുക്കുണ്ടെന്ന് പത്താൻ വിലയിരുത്തി.

നെറ്റ് സെഷനുകളിൽ സ്പിന്നർമാരെ എങ്ങനെ നേരിടുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ടീം മാനേജ്‌മെന്റ് അന്തിമ തീരുമാനം എടുക്കുക. ഇതിന് മുമ്പ് മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് അവസരം നൽകുന്നത് ടീമിന് ഗുണകരമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പിൽ സഞ്ജുവിനെ മധ്യനിരയിൽ പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നും ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു

Tags:    

Similar News