കാമറൂണ്‍ ഗ്രീനെയും യശ്വസ്വി ജയ്‌സ്വാളിനെയും ആരാധിക്കുന്ന മലയാളി ക്രിക്കറ്റര്‍; വയനാട്ടില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകന്‍; ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ ജോണ്‍ ജെയിംസ്; ബാഗ്ഗി ഗ്രീന്‍ ക്യാപ്പണിഞ്ഞ് ജോണ്‍ കളത്തിലിറങ്ങുക ഇന്ത്യക്കെതിരെ; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ മലയാളി

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ മലയാളി

Update: 2025-08-14 11:19 GMT

ജോഗേഷ് കാണക്കാലില്‍

സിഡ്നി: ലോക ക്രിക്കറ്റില്‍ എന്നും തലയെടുപ്പുള്ള വമ്പന്‍മാരാണ് ഓസ്‌ട്രേലിയ. പ്രതിഭാധനന്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ഈ ടീമില്‍ എക്കാലവും. ഇപ്പോഴിതാ ആ മഹരഥന്‍മാരുടെ ടീമിലേക്ക് ഇടംപിടിക്കാന്‍ ഒരുങ്ങുകയാണ് ഒരു മലയാളി പയ്യന്‍. ഓസ്‌ട്രേലിയ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത് മലയാളി മാതാപിതാക്കളുടെ മകന്‍ ജോണ്‍ ജെയിംസാണ്. ബാഗ്ഗി ഗ്രീന്‍ ക്യാപ്പണിഞ്ഞ് ജോണ്‍ കളത്തിലിറങ്ങുക ഇന്ത്യക്കെതിരെ ആണെന്ന പ്രത്യേകതയുമുണ്ട്. ജോണിന് ഓസ്‌ട്രേലിയന്‍ ടീമില്‍ സെലക്ഷന്‍ കിട്ടിയത് പുതിയ ചരിത്രമാണ്.

വയനാട് പുല്‍പ്പള്ളി, മുള്ളന്‍ കൊല്ലി കുശിങ്കല്‍ വീട്ടില്‍ ജോമേഷ് - സ്മിതാ ദമ്പതികളുടെ മകനാണ് ജോണ്‍. മാതാപിതാക്കള്‍ വയനാട്ടില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയവരാണ്. സിഡ്നി- ഗോസ്‌ഫോഡില്‍ താമസിക്കുന്ന ജോണ്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി നടത്തി വരുന്ന ചിട്ടയായപരിശീലനമാണ് ഓസ്ട്രേലിയന്‍ ടീമില്‍ ഇടം നേടാന്‍ സഹായിച്ചത്. ചെറുപ്പം മുതല്‍ തന്നെ ക്രിക്കറ്റിന്റെ വഴിയിലായിരുന്നു ജോണിന്റെ യാത്ര.


 



അണ്ടര്‍ 17 വിഭാഗത്തില്‍ വിക്ടോറിയക്കെതിരെ നേടിയ 94 ക്വീന്‍സ്ലാന്‍ഡിനെതിരെ നേടിയ 4/27 നേടിയ ഓള്‍ റൗണ്ട് പ്രകടനങ്ങള്‍ അണ്ടര്‍ 19 വിഭാഗത്തിലേക്ക് ഉള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. മക്വാരി യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ സ്‌പോര്‍ട്ട്‌സ് സയന്‍സ് വിദ്യാര്‍ത്ഥിയാണ്. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ മികച്ച പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാര്‍ക്ക് വേണ്ടിയുള്ള 2025/26 വര്‍ഷത്തെ ബേസില്‍ സെല്ലേഴ്‌സ് സ്‌കോളര്‍ഷിപ്പ് നേടിയിരുന്നു ജോണ്‍.

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഈ പരമ്പരയില്‍ മൂന്ന് 50 ഓവര്‍ മത്സരങ്ങളും രണ്ട് നാല് ദിവസത്തെ മത്സരങ്ങളും ഉള്‍പ്പെടുന്നതാണ്. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 10 വരെ ബ്രിസ്ബേന്‍, മക്കേ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 2026 ജനുവരിയില്‍ സിംബാബ്വെയിലും നമീബിയയിലും വെച്ച് നടക്കുന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ പരമ്പര. ഈ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ അത് ജോണിന്റെ തലവര തന്നെ മാറ്റി മറിക്കും.


 



ജോണ്‍ ജെയിംസിനൊപ്പം ഇന്ത്യന്‍ വംശജരായ മറ്റു രണ്ട് കളിക്കാര്‍ കൂടി ഓസ്ട്രേലിയന്‍ ടീമിലുണ്ട്. വിക്ടോറിയയില്‍ നിന്നുള്ള ആര്യന്‍ ശര്‍മ്മയും ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള യാഷ് ദേശ്മുഖുമാണ് അവര്‍. മുന്‍ ഓസ്‌ട്രേലിയന്‍സീനിയര്‍ ടീം കോച്ച്ടിംനീല്‍സന്റെസ്‌ക്വാഡിന്റെ ഹെഡ്കോച്ച്. തന്റെ ഇഷ്ട ഓസ്‌ട്രേലിയന്‍ താരമായ കാമറൂണ്‍ ഗ്രീനിനെ പോലെ തന്റെ മികച്ച പ്രകടനത്തിലൂടെ അണ്ടര്‍ 19 ടീമില്‍ സ്ഥാനം നേടുക എന്നതോടെപ്പം ഇന്ത്യന്‍ താരമായ യശസ്സി ജയ്‌സാളിനെ ആരാധിക്കുന്ന ജോണ്‍ ഐ പി എല്‍ ഒരിക്കല്‍ കളിക്കാന്‍ പറ്റും എന്ന പ്രതീക്ഷയും പങ്കുവെച്ചു.

മലയാളി ക്രിക്കറ്റ് ക്ലബായ കൈരളി തണ്ടേഴ്‌സ് പെന്റിത്തിനു വേണ്ടി കളിച്ചിട്ടുള്ള ജോണ്‍ ജെയിംസിന്റെ വിജയങ്ങള്‍ മലായാളി സമൂഹത്തിനും, അതോടെപ്പം ഇന്ത്യന്‍ വംശജര്‍ക്കും അവേശവും പ്രതീക്ഷയുമാണന്ന് ഭാരവാഹികള്‍ അഭിനന്ദന സന്ദേശത്തില്‍ അറിയിച്ചു.മുന്‍ എം എല്‍ എയും വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി ടീച്ചറുടെ അനന്തരവനാണ് ജോണ്‍ ജെയിംസ്.




 


Tags:    

Similar News