ധോണി ഭായ് എന്നെ വിളിക്കുന്നത് മരിയ ഷറപ്പോവ എന്നാണ്; കാരണം വെളിപ്പെടുത്തി മോഹിത് ശര്‍മ

ധോണി ഭായ് എന്നെ വിളിക്കുന്നത് മരിയ ഷറപ്പോവ എന്നാണ്; കാരണം വെളിപ്പെടുത്തി മോഹിത് ശര്‍മ

Update: 2025-04-16 10:16 GMT

ചെന്നൈ: സഹതാരങ്ങള്‍ക്ക് ഇരട്ടപ്പേരുകള്‍ നല്‍കുന്നതില്‍ മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് ധോണി ശ്രദ്ധേയനാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. രവീന്ദര ജഡേജയെ സര്‍ ജഡേജ എന്ന് ആദ്യം വിളിച്ചത് എം.എസ്. ധോണിയാണ്. പിന്നീട് അദ്ദേഹത്തിന് ആ പേര് സ്ഥിരമായത് നമ്മള്‍ കണ്ടതാണ്.

ഇപ്പോഴിതാ തന്നെ ധോണി മരിയ ഷറപ്പോവ എന്നാണ് വിളിച്ചതെന്ന് പറയുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരവും മുന്‍ സി.എസ്.കെ താരവുമായ മോഹിത് ശര്‍മ. ബൗള്‍ ചെയ്യുമ്പോള്‍ ഒരു ചെറിയ ശബ്ദത്തില്‍ മുറുമുറുക്കുന്നത് കൊണ്ടാണ് ഇതെന്ന് പറയുകയാണ് മോഹിത് ശര്‍മ.

'മഹി ഭായ് എനിക്ക് മരിയ ഷറപ്പോവ എന്ന വിളിപ്പേര് നല്‍കി. 'നിങ്ങള്‍ ബൗള്‍ ചെയ്യുമ്പോള്‍ ചില ടെന്നീസ് കളിക്കാരെപ്പോലെ ഉച്ചത്തില്‍ മുറുമുറുക്കുന്നു' എന്ന് ധോണി പറയുമായിരുന്നു. ആ ശബ്ദം കേള്‍ക്കുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് പന്ത് വരുന്നത് 150 കിലോമീറ്റര്‍ വേഗതയിലാണെന്ന് തോന്നും എന്നാല്‍ അത് വെറും 125-130 കിലോമീറ്റര്‍ വേഗതയിലായിരിക്കും. ഇത് എനിക്ക് പ്ലസ് പോയിന്റാണ്,' മോഹിത് ശര്‍മ പറഞ്ഞു.

ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിക്കുന്ന മോഹിത്തിന് ഇതുവരെ മോശം സീസണാണ് ഇത്. അഞ്ച് മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയ താരം 9.60 ഇക്കോണമയി,ല്‍ വെറും രണ്ട് വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയത്.

Tags:    

Similar News