സീസണിലെ ആദ്യ അവസരത്തില്‍ മിന്നും സെഞ്ചുറിയുമായി കൃഷ്ണപ്രസാദ്; അര്‍ധസെഞ്ചറി സെഞ്ചുറിയുമായി രോഹന്‍ കുന്നുമ്മല്‍; കേരളത്തിന്റെ റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ത്രിപുര; വിജയ് ഹസാരെ ട്രോഫിയില്‍ 'ആദ്യ ജയം'

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് 'ആദ്യ ജയം'

Update: 2025-01-03 11:40 GMT

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ഒടുവില്‍ കേരളത്തിന് കാത്തിരുന്ന വിജയം. ആദ്യ നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട കേരളം അഞ്ച് മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ത്രിപുരയെയാണ് തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 327 റണ്‍സ്. ത്രിപുരയുടെ മറുപടി 42.3 ഓവറില്‍ 182 റണ്‍സില്‍ അവസാനിച്ചു. കേരളത്തിന്റെ വിജയം 145 റണ്‍സിന്.

ഇത്തവണ ആദ്യം കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും കേരളം തോറ്റിരുന്നു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചതുവഴി ലഭിച്ച രണ്ടു പോയിന്റ് മാത്രമായിരുന്നു ഇതുവരെയുള്ള ഏക സമ്പാദ്യം. ഇന്നത്തെ ജയത്തോടെ അഞ്ച് കളികളില്‍നിന്ന് ആറു പോയിന്റുമായി കേരളം അഞ്ചാം സ്ഥാനത്തേക്ക് കയറി. കൃഷ്ണ പ്രസാദ് (110 പന്തില്‍ 135) സെഞ്ചുറി നേടിയ മത്സരത്തില്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് അടിച്ചെടുത്തത്. രോഹന്‍ കുന്നുമ്മല്‍ (57), സല്‍മാന്‍ നിസാര്‍ (34 പന്തില്‍ പുറത്താവാതെ 42) നിര്‍ണായക പ്രകടനം പുറത്തെടുത്തു.

ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ആനന്ദ് - രോഹന്‍ സഖ്യം 46 റണ്‍സ് ചേര്‍ത്തു. 12-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ആനന്ദിനെ അര്‍ജുന്‍ ദേബ്നാദ് പുറത്താക്കുകയായിരുന്നു. പിന്നാലെ കൃഷ്ണപ്രസാദ് - രോഹന്‍ സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഭട്ടാചാര്‍ജീ ബ്രേക്ക് ത്രൂമായെത്തി. രോഹന്‍ പുറത്ത്. 66 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. തുടര്‍ന്ന് അസറുദ്ദീന്‍ - കൃഷ്ണ പ്രസാദ് സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. അസറുദ്ദീന്‍ 38-ാം ഓവരില്‍ മടങ്ങി. പിന്നീടെത്തിയ അബ്ദുള്‍ ബാസിത്തിന് (9) തിളങ്ങാനായില്ല.

ഇതിനിടെ കൃഷ്ണ പ്രസാദ് സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നീട് സല്‍മാന്‍ നിസാറിനൊപ്പം 99 റണ്‍സ് ചേര്‍ത്തിന് ശേഷമാണ് കൃഷ്ണ പ്രസാദ് മടങ്ങുന്നത്. 110 പന്തുകള്‍ നേരിട്ട താരം എട്ട് സിക്സും ആറ് ഫോറും. ഷറഫുദ്ദീന്‍ (20) സല്‍മാനൊപ്പം പുറത്താവാതെ നിന്നു. സഞ്ജു ഇല്ലാതെ കേരളത്തിന്റെ തുടര്‍ച്ചയായ അഞ്ചാം മത്സരമായിരുന്നു.


തകര്‍പ്പന്‍ ബാറ്റിങ് കെട്ടഴിച്ച് സെഞ്ചറി കുറിച്ച യുവതാരം കൃഷ്ണ പ്രസാദിന്റെ ഇന്നിങ്‌സാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ഈ സീസണില്‍ ഇതാദ്യമായാണ് കൃഷ്ണ പ്രസാദിന് അവസരം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 110 പന്തുകള്‍ നേരിട്ട താരം, ആറു ഫോറും എട്ടു സിക്‌സും സഹിതം 135 റണ്‍സെടുത്തു. അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ പ്രകടനവും ശ്രദ്ധേയമായി. 66 പന്തില്‍ ആറു ഫോറുകള്‍ സഹിതം രോഹന്‍ 57 റണ്‍സെടുത്തു.

ഇവര്‍ക്കു പുറമേ, 34 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍, 10 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സുമായി കൂട്ടുനിന്ന ഷറഫുദ്ദീന്‍, 34 പന്തില്‍ മൂന്നു ഫോറുകളോടെ 26 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്‍, 34 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 22 റണ്‍സെടുത്ത ആനന്ദ് കൃഷ്ണന്‍ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. ത്രിപുരയ്ക്കായി അര്‍ജുന്‍ ദേബ്‌നാഥ് രണ്ടും മുറാ സിങ്, ഭട്ടാചര്‍ജി, ക്യാപ്റ്റന്‍ മന്‍ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാന്‍ സമ്മതിക്കാതെ കടുത്ത ബോളിങ് ആക്രമണമാണ് കേരളം അഴിച്ചുവിട്ടത്. 79 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം 78 റണ്‍സെടുത്ത ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങാണ് അവരുടെ ടോപ് സ്‌കോറര്‍. രജത് ഡേ (41 പന്തില്‍ 24), മുറാ സിങ് (19 പന്തില്‍ 18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. തേജസ്വി ജയ്സ്വാള്‍ 40 പന്തില്‍ 23 റണ്‍സെടുത്തു. കേരളത്തിനായി എം.ഡി. നിധീഷ്, ആദിത്യ സര്‍വതെ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സക്‌സേന, ബേസില്‍ തമ്പി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. രണ്ടു പേര്‍ റണ്ണൗട്ടായി.

Tags:    

Similar News