രോഹിത് ശര്‍മ കളിക്കാത്തത് പരിക്ക് കാരണമെന്ന് ഹാര്‍ദിക് പാണ്ഡ്യ; മോശം ഫോം കാരണം മാറ്റിനിര്‍ത്തിയതോ? ഇനി മുംബൈ ടീമിലേക്ക് തിരിച്ചുവരവില്ല? കടുത്ത തീരുമാനമെന്ന് ആരാധകര്‍; പ്രതിഷേധം കടുക്കുമോ
പരിക്കേറ്റതോ, മാറ്റിനിര്‍ത്തിയതോ? രോഹിത് കളിക്കാത്തതില്‍ അഭ്യൂഹം
ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മയെ മാറ്റിനിര്‍ത്തിയതില്‍ അഭ്യൂഹങ്ങള്‍. മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെ രോഹിത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റെന്നും ഇക്കാരണത്താലാണ് അദ്ദേഹം കളിക്കാത്തതെന്നും ടോസ് സമയത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് അറിയിച്ചത്. എന്നാല്‍ മോശം ഫോമിന്റെ പേരില്‍ മുന്‍ നായകനെ മാറ്റിനിര്‍ത്തിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ആരാധകര്‍ പ്രതിഷേധവുമായി സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
സീസണില്‍ മുംബൈക്കായി ഇംപാക്ട് പ്ലെയറായാണ് രോഹിത് കളിച്ചത്. അതേസമയം, മോശം ഫോമിനെ തുടര്‍ന്ന് രോഹിത്തിനെ മാറ്റിനിര്‍ത്തിയതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടും ഗുജറാത്ത് ടൈറ്റന്‍സിനോടും തോറ്റ മുംബൈ, പിന്നീട് വാംഖഡെയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചിരുന്നു. ചെന്നൈക്കെതിരായ ആദ്യ മത്സരത്തില്‍ ഡക്കായ രോഹിത്തിന് രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. കൊല്‍ക്കത്തയ്‌ക്കെതിരേ 12 പന്തില്‍നിന്ന് 13 റണ്‍സ് മാത്രമായിരുന്നു സാമ്പാദ്യം.
കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിനു പിന്നാലെ ടീമിന്റെ ഉടമകളില്‍ ഒരാളായ നിത അംബാനി, രോഹിത് ശര്‍മയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു. മോശം ഫോമിലുള്ള രോഹിത് ടീമിന് പുറത്തായേക്കുമെന്ന അഭ്യൂഹങ്ങള്‍ അപ്പോള്‍ മുതല്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് രോഹിത് പരിക്ക് കാരണം ടീമില്‍നിന്ന് മാറി നില്‍ക്കുന്നത്. പരിക്ക് കാരണം മാറ്റിയതോ, അതോ മോശം ഫോം കാരണം മാറ്റിയതോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ രോഹിത്, ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരങ്ങളില്‍ മുന്‍പന്തിയിലാണ്. കഴിഞ്ഞ പത്ത് ഐപിഎല്‍ ഇന്നിങ്‌സുകളെടുത്താല്‍ വെറും 141 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം. ഈ 10 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് താരത്തിന് 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്.
കൊല്‍ക്കത്തയ്‌ക്കെതിരെയും രോഹിത് പരാജയപ്പെട്ടതോടെ രോഹിത് ശര്‍മ എന്ന പേരുകൊണ്ടു മാത്രമാണ് താരം ഇപ്പോഴും ടീമില്‍ തുടരുന്നതെന്ന വിമര്‍ശനവുമാായി മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ രംഗത്തെത്തിയിരുന്നു.
മുന്‍ മല്‍സരങ്ങളില്‍ ഇംപാക്ട് സബായി ബാറ്റിങില്‍ മാത്രമേ ഹിറ്റ്മാനെ മുംബൈ പരീക്ഷിരുന്നുള്ളൂ. ഇവയിലെല്ലാം ബാറ്റിങില്‍ അദ്ദേഹം ഫ്ളോപ്പാവുകയും ചെയ്തു. ലഖ്നൗവിനെതിരേയും ഇംപാക്ട് സബായി രോഹിത് തീര്‍ച്ചയായും കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ടോസിനു ശേഷമാണ് പരിക്കു കാരണം രോഹിത് ഈ മല്‍സരം കളിക്കുന്നില്ലെന്നു പാണ്ഡ്യ വ്യക്തമാക്കിയത്.
ഇതു ആരാധരെ അമ്പരപ്പിക്കുക തന്നെ ചെയ്തു. സോഷ്യല്‍ മീഡിയയല്‍ അവര്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്. രോഹിത്തിനെ യഥാര്‍ഥത്തില്‍ ടീമില്‍നിന്നും മുംബൈ പുറത്താക്കിയതാണെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്.
മുംബൈയിലെ വാംഖഡെയില്‍ നടന്ന അവസാന മല്‍സരത്തില്‍ ഒരു മാറ്റവുമായാണ് മുംബൈ ഇന്ത്യന്‍സ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. രോഹിത് ശര്‍മയ്ക്കു പകരം യുവ ഓപ്പണര്‍ രാജ് ബവയാണ് മുംബൈയുടെ പ്ലെയിങ് ഇലവനിലേക്കു വന്നിരിക്കുന്നത്. നെറ്റ്സില്‍ വച്ച് രോഹിത്തിന്റെ കാല്‍നുമുട്ടിനു പരിക്കേറ്റതായും അതിനാല്‍ ഈ മല്‍സരത്തില്‍ കളിക്കുന്നില്ലെന്നുമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ വിശദീകരണം.
കാല്‍മുട്ടിനേറ്റ പരിക്കു കാരണമാണ് മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഈ മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നു ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയെങ്കിലും ആരാധകര്‍ ഇതു പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലെ അവരുടെ പ്രതികരണങ്ങളില്‍ നിന്നും ഇതു തന്നെയാണ് വ്യക്തമാവുന്നത്.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ തനിനിറം പുറത്തെടുത്തിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ രോഹിത്തിനെ നായകസ്ഥാനത്തും പുറത്താക്കിയ അദ്ദേഹം ഇപ്പോള്‍ ടീമില്‍ നിന്നും ഹിറ്റ്മാന്‍ പൂര്‍ണമായും പുറത്താക്കിയിരിക്കുകയാണ്. ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് രോഹിത് പ്രതീക്ഷിക്കേണ്ടെന്നും ആരാധകര്‍ കുറിക്കുന്നു. രോഹിത് ശര്‍മയെ ഈ തരത്തില്‍ അപമാനിക്കരുത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം.
പക്ഷെ പരിക്കെന്ന മുടന്തന്‍ ന്യായം പറഞ്ഞ് ഇപ്പോള്‍ ടീമില്‍ നിന്നു പോലും രോഹിത്തിനെ നീക്കിയിരിക്കുകയാണ്. ഇനി അദ്ദേഹം ടീമില്‍ തുടരരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. മുംബൈ ഇന്ത്യന്‍സെന്ന ഈ നന്ദി കെട്ട ഈ ഫ്രാഞ്ചൈി രോഹിത് ശര്‍മ വിടേണ്ട സമയമായിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ തന്നെ അദ്ദേഹം ഇതു ചെയ്യേണ്ടതായിരുന്നു. എങ്കില്‍ ഈ തരത്തില്‍ രോഹിത് അപമാനിക്കപ്പെടില്ലായിരുന്നുവെന്നും ആരാധകര്‍ തുറന്നടിക്കുകയാണ്.