ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തലമുറ മാറ്റം; ഇംഗ്ലണ്ട് പര്യടനത്തിനള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ടീമിനെ നയിക്കും; ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍; കരുണ്‍ നായര്‍ ടീമില്‍ തിരിച്ചെത്തി; സായ് സുദര്‍ശനും അര്‍ഷ്ദീപിനും അരങ്ങേറ്റം; ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നല്‍കുന്നതെന്ന് അജിത് അഗാര്‍ക്കര്‍
ഇംഗ്ലണ്ട് പര്യടനത്തിനള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എല്‍ രാഹുലും ടീമില്‍ ഉണ്ടെങ്കിലും ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നല്‍കുന്നതെന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ആരോഗ്യ കാരണങ്ങളാല്‍ എല്ലാ മത്സരങ്ങളിലും കളിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ബുമ്ര സെലക്ടര്‍മാരെ അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിദര്‍ഭയ്ക്കായി കളിക്കുന്ന മലയാളി താരം കരുണ്‍ നായര്‍ ഇടംപിടിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് കരുണ്‍ നായര്‍ക്ക് വീണ്ടും ടെസ്റ്റ് ടീമിലേക്കുള്ള വഴി തുറന്നത്. പേസ് ബോളര്‍ ജസ്പ്രീത് ബുമ്ര ടീമിലുണ്ടെങ്കിലും പരുക്കിന്റെ പിടിയിലായതിനാലാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കാതിരുന്നത്. മുഹമ്മദ് ഷമിക്ക് ടീമില്‍ ഇടം ലഭിച്ചില്ല.
ഐപിഎലില്‍ ശുഭ്മന്‍ ഗില്ലിന്റെ വിശ്വസ്തനായ സായ് സുദര്‍ശനും ടീമിലുണ്ട്. സായ് പകരക്കാരന്‍ ഓപ്പണറുടെ റോളില്‍ ബഞ്ചിലിരിക്കാനാണു സാധ്യത. കുല്‍ദീപ് യാദവ് മാത്രമാണ് ടീമിലെ സ്‌പെഷലിസ്റ്റ് സ്പിന്നര്‍. രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരും സ്പിന്‍ ഓള്‍റൗണ്ടറായി ഇടംപിടിച്ചപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് പേസ് ഓള്‍റൗണ്ടര്‍. പന്തിന് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ധ്രുവ് ജുറേലിനെ ഉള്‍പ്പെടുത്തി. അഭിമന്യു ഈശ്വരന്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ സര്‍ഫറാസ് ഖാന് ടീമില്‍ ഇടംകണ്ടെത്താനായില്ല.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, വാഷിങ്ടന്‍ സുന്ദര്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
ടെസ്റ്റ് മത്സരക്രമം
ഒന്നാം ടെസ്റ്റ്, 20 ജൂണ്‍ 2025 - ഹെഡിംഗ്ലി, ലീഡ്‌സ്
രണ്ടാം ടെസ്റ്റ്, 26 ജൂലൈ 2025 - എഡ്ജ്ബാസ്റ്റണ്‍, ബര്‍മിംഗ്ഹാം
മൂന്നാം ടെസ്റ്റ്, 1014 ജൂലൈ 2025 - ലോര്‍ഡ്‌സ്, ലണ്ടന്‍
നാലാം ടെസ്റ്റ്, 2327 ജൂലൈ 2025 - ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അഞ്ചാം ടെസ്റ്റ്, 31 ജൂലൈ 2025 - ഓവല്‍, ലണ്ടന്‍