ഹാരി ബ്രൂക്കും ജാമി സ്മിത്തും ചേര്‍ന്നുള്ള മുന്നൂറ് റണ്‍സ് കൂട്ടുകെട്ട് പൊളിച്ചു; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത് ആകാശ്ദീപ്; പക്ഷേ മൂന്നാം ടെസ്റ്റിലുണ്ടാവുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യന്‍ പേസര്‍
മൂന്നാം ടെസ്റ്റിലുണ്ടാവുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യന്‍ പേസര്‍
ബര്‍മിങ്ഹാം: ബര്‍മിങ്ഹാമില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് വീഴ്ത്തി ആദ്യ ഇന്നിങ്‌സില്‍ തിളങ്ങിയെങ്കിലും അടുത്ത മത്സരത്തില്‍ അവസരമുണ്ടാകുമെന്ന് ഒരു ഉറപ്പുമില്ലെന്ന് തുറന്നുപറഞ്ഞ് ഇന്ത്യന്‍ പേസര്‍ ആകാശ്ദീപ്. ഇംഗ്ലണ്ടിനെതിരെ മുഹമ്മദ് സിറാജിനൊപ്പം ചേര്‍ന്ന് തകര്‍പ്പന്‍ ബോളിങ് പ്രകടനമാണ് ആകാശ് ദീപ് പുറത്തെടുത്തത്. ആറാം വിക്കറ്റില്‍ ഹാരി ബ്രൂക്കും ജാമി സ്മിത്തും ചേര്‍ന്ന് മുന്നൂറ് റണ്‍സ് കൂട്ടുകെട്ടുമായി മുന്നേറുമ്പോള്‍ ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത് ആകാശ്ദീപ് ആയിരുന്നു. 20 ഓവറില്‍ 88 റണ്‍സ് വഴങ്ങിയാണ് ആകാശ്ദീപ് നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്.
മുഹമ്മദ് സിറാജിനൊപ്പം ഇന്ത്യന്‍ പേസ് നിരയുടെ കരുത്തുറ്റ സാന്നിധ്യമായി ആകാശ്ദീപ് മാറി. എന്നാല്‍ ലോര്‍ഡ്സിലെ അടുത്ത ടെസ്റ്റില്‍ കളിക്കുമോ എന്നുറപ്പില്ലെന്ന് പറയുകയാണ് താരം. 20 ഓവറില്‍ 88 റണ്‍സ് വിട്ടുകൊടുത്ത് ആകാശ്ദീപ് നാലുവിക്കറ്റെടുത്തു. ഓപ്പണര്‍ ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് എന്നിവരെ പൂജ്യത്തിനു പുറത്താക്കിയ ആകാശ് ദീപ് ഇംഗ്ലണ്ട് മുന്‍നിരയെ തകര്‍ത്തെറിഞ്ഞു. സെഞ്ചറി നേടിയ ഹാരി ബ്രൂക്കിന്റെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ തിരിച്ചുവരവിനു വഴിയൊരുക്കിയതും ആകാശ്ദീപായിരുന്നു. ആദ്യ ടെസ്റ്റില്‍ ആകാശ് ദീപിന് പ്ലേയിങ് ഇലവനില്‍ അവസരമുണ്ടായിരുന്നില്ല. സൂപ്പര്‍ താരം ജസ്പ്രീത് ബുമ്ര രണ്ടാം ടെസ്റ്റില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചതോടെയാണ് ആകാശ് ദീപ് പ്ലേയിങ് ഇലവനിലെത്തിയത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ബുമ്ര തിരിച്ചുവരുമ്പോള്‍ ആകാശ് ദീപ് പ്ലേയിങ് ഇലവനില്‍നിന്നു പുറത്താകാനാണു സാധ്യത.
ഈ ടെസ്റ്റ് മത്സരത്തില്‍ ഇനി ഞങ്ങള്‍ക്ക് വെറും രണ്ട് ദിവസമേയുള്ളൂ, ഈ മത്സരം ഞങ്ങള്‍ക്ക് ജയിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍, ഞാന്‍ മൂന്നാം മത്സരത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഈ രണ്ട് ദിവസങ്ങളില്‍ എന്റെ ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിക്കണം. അതിനുശേഷം മാത്രമേ ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. ഞാന്‍ കളിക്കുമോ ഇല്ലയോ എന്ന് ടീമാണ് തീരുമാനിക്കുക. അത് എനിക്കറിയില്ല. ടീം ആണ് തീരുമാനമെടുക്കുന്നത്. - ആകാശ്ദീപ് പറഞ്ഞു
മുഹമ്മദ് സിറാജും ആകാശ്ദീപും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ തകര്‍ത്തത്. സിറാജ് ആറുവിക്കറ്റെടുത്തപ്പോള്‍ ആകാശ്ദീപ് നാലുവിക്കറ്റെടുത്തു. ഹാരി ബ്രൂക്കിന്റെ വിക്കറ്റെടുത്ത് മത്സരത്തില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത് ആകാശ്ദീപായിരുന്നു. ആറാം വിക്കറ്റില്‍ ഹാരി ബ്രൂക്കും ജാമി സ്മിത്തും ചേര്‍ന്ന് മുന്നൂറ് റണ്‍സിലധികമാണ് അടിച്ചെടുത്തത്. എന്നാല്‍ ബ്രൂക്കിനെ പുറത്താക്കി ആകാശ്ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. അതിന് പിന്നാലെയാണ് ഇംഗ്ലണ്ട് തകര്‍ന്നത്. 407 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു.