ജെയിംസ് ഫ്രാങ്ക്ളിന് പകരക്കാരനായി; വരുണ്‍ ആരോണ്‍ പുതിയ സണ്‍റൈസേഴ്സ് ബോളിങ് കോച്ച്

ജെയിംസ് ഫ്രാങ്ക്ളിന് പകരക്കാരനായി; വരുണ്‍ ആരോണ്‍ പുതിയ സണ്‍റൈസേഴ്സ് ബോളിങ് കോച്ച്

Update: 2025-07-16 13:07 GMT

ഹൈദരാബാദ് : സണ്‍റൈസേഴ്സ് ഹൈദരബാദിന്റെ പുതിയ ബോളിങ് കോച്ചായി മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍ ചുമതലയേറ്റു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാമ് പുതിയ ബൗളിംഗ് കോച്ച് ചുമതലയേല്‍ക്കുന്നത്. ജാര്‍ഖണ്ഡുകാരനായ 35 കാരന്‍ കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ 18 മത്സരങ്ങള്‍ കളിച്ച തരാം 2011 - 2022 കാലയളവില്‍ അഞ്ച് ഐപിഎല്‍ ഫ്രാഞ്ചസികള്‍ക്കായി കളിച്ചിട്ടുണ്ട്.

ഇന്ത്യക്കായി ഒമ്പത് ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും കളിച്ച താരം 29 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഡല്‍ഹി ഡെയര്‍ഡെവില്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്‌ളൂര്‍, ഗുജറാത്ത് ടൈറ്റന്‍സ് ഫ്രാഞ്ചസികള്‍ക്കായി 9 വര്‍ഷം ഐപിഎല്ലില്‍ കളിച്ച താരം 44 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

2024 ഐപിഎല്‍ റണ്ണര്‍ അപ്പുകളായ ഹൈദരബാദ് കഴിഞ്ഞ സീസണില്‍ മോശം പ്രകടനം മൂലം പ്ലേയോഫിന് യോഗ്യത നേടാനായിരുന്നില്ല. ഇതിന് പിന്നാലെയാണ് മുന്‍ ന്യൂസിലാന്‍ഡ് ഓള്‍ റൗണ്ടറായ ജെയിംസ് ഫ്രാങ്ക്ളിന് പകരം വരുണിനെ ബോളിങ് കോച്ചായി നിയമിച്ചത്. 2024 ല്‍ ഡെയ്ല്‍ സ്റ്റെയ്‌നിന് പകരക്കാരനായാണ് ഫ്രാങ്ക്ളിന്‍ ഹൈദരാബാദ് ബോളിങ് കോച്ചായി ചുമതലയേല്‍ക്കുന്നത്.

Similar News