എപ്പോഴാണ് ഈ ബന്ധം മുന്നോട്ടു പോകില്ലെന്ന് മനസിലായതെന്ന് ചോദ്യം; 'ആദ്യ വര്‍ഷം തന്നെ. രണ്ടാം മാസത്തില്‍ കയ്യോടി പിടികൂടി'യെന്ന് ധനശ്രീ; 'ക്രേസി ബ്രോ' എന്ന് നടി കുബ്ര സെയ്തു; ഇന്ത്യന്‍ താരം ചെഹല്‍ ചതിച്ചെന്ന് വെളിപ്പെടുത്തി മുന്‍ ഭാര്യ ധനശ്രീ

ഇന്ത്യന്‍ താരം ചെഹല്‍ ചതിച്ചെന്ന് വെളിപ്പെടുത്തി മുന്‍ ഭാര്യ ധനശ്രീ

Update: 2025-09-30 13:47 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍ തന്നെ ചതിച്ചുവെന്ന ആരോപണം ഉന്നയിച്ച് മുന്‍ഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വര്‍മ. 'റൈസ് ആന്‍ഡ് ഫോള്‍' എന്ന റിയാലിറ്റി ഷോയിയാണ് യുസ്വേന്ദ്രയ്ക്കെതിരെ ശക്തമായ ആരോപണം അവര്‍ ഉന്നയിച്ചത്. വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസത്തിനുള്ളില്‍ അദ്ദേഹം തന്നെ ചതിക്കുന്നത് താന്‍ പിടികൂടിയെന്നാണ് ധനശ്രീയുടെ വാദം. 2020-ല്‍ വിവാഹിതരായ ധനശ്രീയും യുസ്വേന്ദ്രയും ഈ വര്‍ഷം മാര്‍ച്ചിലാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്.

ദാമ്പത്യം തകര്‍ന്നതിന്റെ കാരണത്തെക്കുറിച്ചും വേര്‍പിരിയലിന് ശേഷം താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും റൈസ് ആന്‍ഡ് ഫോള്‍ എന്ന ടിവി റിയാലിറ്റി ഷോയിലൂടെയാണ് ധനശ്രീ തുറന്നുപറഞ്ഞത്. വിവാഹത്തിനു ശേഷമുള്ള ആദ്യ വര്‍ഷം തന്നെ ചെഹല്‍ തന്നെ ചതിക്കുകയാണ് മനസ്സിലായെന്നും രണ്ടാം മാസം കയ്യോടെ പിടികൂടിയെന്നും ധനശ്രീ പറഞ്ഞു. ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ നടി കുബ്ര സെയ്തുമായുള്ള സംഭാഷണത്തിനിടെയാണ് ധനശ്രീ ഇതു പറഞ്ഞത്. ഇതിന്റെ വിഡിയോ ക്ലിപ്പുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

''എപ്പോഴാണ് ഈ ബന്ധം മുന്നോട്ടു പോകില്ലെന്നും ഇതൊരു തെറ്റായ തീരുമാനമായിരുന്നെന്നും മനസ്സിലായത്'' എന്ന കുബ്ര ചോദിക്കുമ്പോള്‍ ''ആദ്യ വര്‍ഷം തന്നെ. രണ്ടാം മാസത്തില്‍ കയ്യോടി പിടികൂടി'' എന്നാണ് ധനശ്രീയുടെ പ്രതികരണം. ''ക്രേസി ബ്രോ'' എന്നായിരുന്നു ഞെട്ടലോടെ കുബ്രയുടെ പ്രതികരണം. ദാമ്പത്യ ബന്ധത്തില്‍ പങ്കാളിയുടെ കാര്യത്തില്‍ നമ്മുക്കും ഉത്തരവാദിത്തമുണ്ടെന്നും പരസ്പര ബഹുമാനം ആവശ്യമാണെന്നും ധനശ്രീ ഇതിനു മുന്‍പുള്ള മറ്റൊരു എപ്പിസോഡില്‍ പറഞ്ഞിരുന്നു.


''അവരുടെ ബഹുമാനം നിങ്ങളുടെ ഉത്തരവാദിത്തവുമാണ്. എനിക്കും അനാദരവ് കാണിക്കാമായിരുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഒന്നും പറയാനില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പക്ഷേ അദ്ദേഹം എന്റെ ഭര്‍ത്താവായിരുന്നു, ആ ബഹുമാനം ഞാന്‍ നല്‍കിയിരുന്നു. ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചെന്ന വസ്തുത ഞാന്‍ അംഗീകരിക്കണം.'' ധനശ്രീ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളെക്കുറിച്ചും ധനശ്രീ പ്രതികരിച്ചു.

''നമ്മളെ സ്വയം നന്നായി സമൂഹത്തിനു മുന്നില്‍ കാണിക്കുന്നത് നമ്മുടെ പ്രവര്‍ത്തിയാണ്. സ്വയം നല്ലതാണെന്ന് കാണിക്കാന്‍ ഒരാളെ താഴ്ത്തിക്കെട്ടുന്നത് എന്തിനാണ്? എന്ത് ചെയ്താലും, എന്നെ വിമര്‍ശിക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഭയമുണ്ടാകില്ല. ഒരു പ്രത്യേക പക്ഷത്തിന് മാത്രമായിരിക്കും പിന്തുണ ലഭിക്കുക എന്നറിയാവുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നിട്ടും, നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെങ്കില്‍, അത് മനഃപൂര്‍വ്വമാണ്. പക്ഷേ കുഴപ്പമില്ല, എല്ലാവരും സന്തോഷിക്കൂ.'' ധനശ്രീ പറഞ്ഞു.


2020 ഡിസംബറിലാണ് യുസ്‌വേന്ദ്ര ചെഹലും ധനശ്രീയും തമ്മില്‍ വിവാഹിതരായത്. 18 മാസം വേര്‍പിരിഞ്ഞു താമസിച്ചശേഷം 2025 മാര്‍ച്ചിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായത്. വിവാഹമോചനത്തിന്റെ ഭാഗമായി ചെഹല്‍ ധനശ്രീക്ക് നാലു കോടി രൂപ ജീവനാംശമായി നല്‍കിയിരുന്നെന്നാണു റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ആര്‍ ജെ മഹ്വാഷുമായി ചെഹലിന് അടുപ്പമുണ്ടായതാണ് താരത്തിന്റെ വിവാഹ ബന്ധത്തില്‍ തിരിച്ചടിയായതെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതുപോലെ ഒരിക്കലും ധനശ്രീയെ ചതിച്ചിട്ടില്ലെന്നായിരുന്നു ചഹല്‍ ഒരു പോഡ്കാസ്റ്റില്‍ പ്രതികരിച്ചത്.

Similar News