ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മൂന്നാം ഏകദിനം: ലുവാന്‍ ഡ്രി പ്രിട്ടോറിയൂസീനും റിവാള്‍ഡോ മൂണ്‍സാമിക്കും സെഞ്ചുറി; ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകർച്ച; ക്രീസിൽ ഇഷാൻ കിഷനും ആയുഷ് ബദോനിയും

Update: 2025-11-19 10:22 GMT

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഏകദിനത്തിൽ ഇന്ത്യ എ പൊരുതുന്നു. 326 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ എ ഒടുവിൽ വിവരം ലഭിക്കുമ്പോൾ, 21.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എന്ന നിലയിലാണ്. ഇഷാൻ കിഷനും ആയുഷ് ബദോനിയും ആണ് ക്രീസിൽ. ഓപ്പണർമാരായ ലുവാൻ-ഡ്രെ പ്രിട്ടോറിയസിന്റെയും റിവാൾഡോ മൂൺസാമിയുടെയും തകർപ്പൻ സെഞ്ചുറികളുടെ പിൻബലത്തിൽ ദക്ഷിണാഫ്രിക്ക എ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി.

ഇതോടെ, പരമ്പര തൂത്തുവാരാൻ ലക്ഷ്യമിടുന്ന ഇന്ത്യ എ ടീമിന് മുന്നിൽ 326 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ്മ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ഒന്നിച്ച ലുവാൻ-ഡ്രെ പ്രിട്ടോറിയസ് (98 പന്തിൽ 123 റൺസ്), റിവാൾഡോ മൂൺസാമി (107 റൺസ്) എന്നിവർ ചേർന്ന് 241 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇന്ത്യ എ-ക്കായി ഖലീൽ അഹമ്മദ് (2/82), പ്രസിദ്ധ് കൃഷ്ണ (2/52), ഹർഷിത് റാണ (2/47) എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

റൂബിന്‍ ഹെര്‍മാന്‍ (11), സിനെത്തേംബ ക്വിഷിലെ (1), മാര്‍ക്വെസ് ആക്കര്‍മാന്‍ (16), ഡിയാര്‍ ഫോറെസ്റ്റര്‍ (20) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. 15 പന്തില്‍ പുറത്താവാതെ 30 റണ്‍സ് ഡെലാനോ പോട്ട്ഗീറ്ററുടെ ഇന്നിംഗ്‌സ് സ്‌കോര്‍ 300 കടത്താന്‍ സഹായിച്ചു. ബോണ്‍ ഫൊര്‍ട്വിന്‍ (2) പുറത്താവാതെ നിന്നു. 326 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ടീമിന് തുടക്കം തന്നെ പിഴച്ചു. നാല് മുൻനിര വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 19 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നിലയിലാണ് ഇന്ത്യ എ. ഓപ്പണർമാരായ അഭിഷേക് ശർമ്മ (11), റുതുരാജ് ഗെയ്കവാദ് (25), തിലക് വർമ്മ (11), റിയാൻ പരാഗ് (17) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.

Tags:    

Similar News