ക്യാപ്റ്റന്‍സിയേക്കാള്‍ കൂടുതല്‍ ബാറ്റിംഗില്‍ ശ്രദ്ധിക്കണം; സൂര്യകുമാര്‍ യാദവിന് അജിങ്ക്യ രഹാനയുടെ ഉപദേശം
സൂര്യകുമാര്‍ യാദവിന് അജിങ്ക്യ രഹാനയുടെ ഉപദേശം
മുംബൈ: ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സെപ്റ്റംബര്‍ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശക്തമായ ടീമുമായ കളത്തിലിറങ്ങുന്ന ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാര്‍ യാദവാണ്. സൂര്യയുടെ ക്യാപ്ടന്‍സിയില്‍ ടീം ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഇതിനിടെ ഏഷ്യാ കപ്പിന് മുമ്പ് സൂര്യക്ക് ഉപദേശവുമായി രംഗത്തെത്തയിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ താരമായ അജിങ്ക്യ രഹാനെ. ക്യാപ്റ്റന്‍സിയെക്കാള്‍ കൂടുതലായി സൂര്യ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രികരിക്കാനാണ് രഹാനെ ഉപദേശിക്കുന്നത്.
ഏഷ്യാ കപ്പില്‍ ബാറ്ററായി സൂര്യക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടാകുമെന്നാണ് രഹാനെ പറയുന്നത്. 'ഇംഗ്ലണ്ടിനെതിരെ അവന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. പക്ഷെ അവന്‍ ഐപിഎല്ലില്‍ മികച്ച തിരിച്ചുവരവ് തന്നെ നടത്തി. അഞ്ച് അര്ധസെഞ്ച്വറിയുള്‍പ്പടെ ടൂര്‍ണമെന്റിലെ രണ്ടാം ടോപ് സ്‌കോററായി മാറാന്‍ അവന്‍ സാധിച്ചു. അതും മികച്ച സ്ട്രൈക്ക് റേറ്റോടെ തന്നെ.
സൂര്യ ഒരു അപകടകരിയായ ബാറ്ററാണെന്ന് നമുക്കെല്ലാം അറിയാം. അതും ടി2- ഫോര്‍മാറ്റില്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ അവന്റെ സര്‍ജറിക്ക് ശേഷം എങ്ങനെ കളിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ സൂര്യ മികച്ചുനനില്‍ക്കുകയാണ്, ഒരു പ്രോആക്ടീവ് ക്യാപ്റ്റനാണ്. ടീമിനെ മികച്ച രീതിയില്‍ നയിക്കുകയും ചചെയ്തിട്ടുണ്ട്. എന്നാല്‍ ഏഷ്യാ കപ്പില്‍ അവന്റെ ബാറ്റിങ്ങായിരിക്കും ഏറ്റവും പ്രധാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' രഹാനെ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയില്‍ സൂര്യ അല്‍പ്പം ഫോം മങ്ങിയിരുന്നു. അഞ്ച് മത്സരത്തില്‍ നിന്നും വെറും 28 റണ്‍സാണ് സൂര്യക്ക് നേടാന്‍ സാധിച്ചത്.